Advertisement

ഉപരാഷ്ട്രപതിയുടെ അക്കൗണ്ടിലെ ബ്ലൂ ബാഡ്ജ് പുനഃസ്ഥാപിച്ച് ട്വിറ്റർ

June 5, 2021
1 minute Read
twitter restore blue badge of venkaiyya naidu

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൻ്റെ അക്കൗണ്ടിലെ ബ്ലൂ ബാഡ്ജ് ട്വിറ്റർ പുനഃസ്ഥാപിച്ചു. വെങ്കയ്യ നായിഡുവിൻ്റെ സ്വകാര്യ ട്വിറ്റർ അക്കൗണ്ടിലെ ബ്ലൂ ബാഡ്ജാണ് നേരത്തെ ട്വിറ്റർ പിൻവലിച്ചത്. തുടർന്ന് സംഭവം വാർത്തയായപ്പോൾ പുനഃസ്ഥാപിക്കുകയായിരുന്നു.

എന്നാൽ ഇത് അസ്വാഭാവിക നടപടിയല്ലെന്നും യഥാസമയം വേരിഫിക്കേഷൻ നടപടി പൂർത്തിയാക്കാത്തതുകൊണ്ടാണ് ഇതുണ്ടായതെന്നും ട്വിറ്റർ പ്രതികരിച്ചു. മാത്രമല്ല വെങ്കയ്യ നായിഡുവിൻ്റെ ഈ അക്കൗണ്ട് കഴിഞ്ഞ ആറ് മാസമായി പ്രവർത്തനക്ഷമമായിരുന്നില്ലെന്നും ട്വിറ്റർ പറഞ്ഞു. 2020 ജൂലൈ മൂന്നിനാണ് അവസാനമായി ഈ അക്കൗണ്ട് ഉപയോഗിച്ചത്.

അതേസമയം, ഐ.ടി.ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സർക്കാറുമായി നിലനിൽക്കുന്ന തർക്കത്തിൻ്റെ ഭാഗമായാണ് ട്വിറ്ററിൻ്റെ ഇത്തരം നടപടികളെന്ന് ഐ.ടി.മന്ത്രാലയം പ്രതികരിച്ചു.

Story Highlights: twitter restore blue badge of venkaiyya naidu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top