Advertisement

മലയാളം വിലക്കിയ നടപടി, ഡൽഹി സർക്കാരിനെ വിമർശിച്ച് ബിജെപി നേതാവ് ടോം വടക്കൻ

June 6, 2021
Google News 2 minutes Read

ജോലി സമയത്ത് നഴ്സുമാ‍ർ മലയാളം സംസാരിക്കുന്നത് വിലക്കി ഡൽഹിയിലെ പ്രശസ്തമായ ജി.ബി.പന്ത് ആശുപത്രി സർക്കുലർ ഇറക്കിയ സംഭവത്തിൽ ഡൽഹി സർക്കാരിനെതിരെ ബിജെപി നേതാവ് ടോം വടക്കൻ. ഓക്സിജൻ ആവശ്യങ്ങൾക്ക് ഡൽഹി സർക്കാരിന് കേരളത്തിന്റെ സഹായം സ്വീകരിക്കാമെന്നും എന്നാൽ ഭരണഘടന അംഗീകരിച്ച മലയാളത്തെ തള്ളിപ്പറഞ്ഞത് വിരോധാഭാസമാണെന്നും ടോം വടക്കൻ കൂട്ടിച്ചേർത്തു.

ആഗോളതലത്തിൽ തന്നെ ഏറ്റവുമധികം നഴ്സുമാർ ഉള്ളത് കേരളത്തിൽ നിന്നാണ്. രാജ്യത്തിന്റെ മുൻനിര പോരാളികളായി ഡോക്ടർമാർക്കും പാരാമെഡിക്കൽ ജീവനക്കാർക്കുമൊപ്പം പ്രവർത്തിക്കുന്നവരാണ് ഈ നഴ്സുമാർ. എന്നിട്ടും കേരളത്തിന്റെ മൗനം തന്നെ അത്ഭുതപ്പെടുത്തുന്നുവെന്നും ടോം വടക്കൻ പ്രതികരിച്ചു.

അതേസമയം, സംഭവം ദേശീയ തലത്തിൽ വാർത്തയായതോടെ ആശുപത്രി അധികൃതർ ഉത്തരവ് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ടോം വടക്കന്റെ പ്രതികരണം.

Story Highlights: BJP leader Tom vadakkan – G B Pant hospital, malayalam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here