Advertisement

രാജ്യം വാക്സിൻ ക്ഷാമം നേരിടുമ്പോൾ മോദി സർക്കാർ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിൽ വിമർശനവുമായി രാഹുൽ ഗാന്ധി

June 6, 2021
Google News 2 minutes Read

രാജ്യത്ത് കൊവിഡ് വാക്സിൻ ക്ഷാമത്തിനിടയിലും കേന്ദ്ര സർക്കാർ പോരാടുന്നത് ട്വിറ്ററിന്റെ ബ്ലു ടിക്കിന് വേണ്ടിയെന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം. മോദി സർക്കാർ ബ്ലു ടിക്കിനായുള്ള പോരാട്ടത്തിലായതിനാൽ വാക്സിൻ ആവശ്യമുള്ളവർ സ്വയം പര്യാപ്തരാവേണ്ടി വരുമെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.

ഉപരാഷ്​ട്രപതി വെങ്കയ്യ നായിഡുവിന്റെയും ആർ.എസ്​.എസ്​ തലവൻ മോഹൻ ഭാഗവതിന്റെയും ട്വിറ്റർ ഹാൻഡിലിലെ ബ്ലു ടിക്ക്​ കഴിഞ്ഞദിവസം നഷ്ടമായിരുന്നു. ഒരു വ്യക്തിയുടെയോ സ്ഥാപനത്തിന്റെയോ അക്കൗണ്ട് ആധികാരികമാണെന്ന് സൂചിപ്പിക്കുന്നതിനാണ്​ ട്വിറ്ററിലെ നീല വെരിഫിക്കേഷൻ ബാഡ്​ജ്​​. അക്കൗണ്ട് നിഷ്‌ക്രിയമായാൽ ബാഡ്ജ് ട്വിറ്റർ തന്നെ നീക്കം ചെയ്യും.

ബ്ലു ടിക്ക്​ പോയതിന്​ പിന്നാലെ സമൂഹ മാധ്യമങ്ങളിൽ സംഘപരിവാർ അനുകൂലികൾ ട്വിറ്ററിനെതിരെ വലിയ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെ ബ്ലൂടിക്ക് പുനഃസ്ഥാപിച്ചു.

Story Highlights: RAHULGANDHI TWEETS ABOUT MODI’S BLUE TICK CONTROVERSY

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here