Advertisement

മ്യാൻമറിൽ പട്ടാളവും നാട്ടുകാരും തമ്മിൽ ഏറ്റുമുട്ടൽ ; 20 ഗ്രാമീണരെ പട്ടാളം വധിച്ചു

June 6, 2021
1 minute Read

മ്യാൻമറിലെ ഗ്രാമീണ മേഖലയിൽ പട്ടാളവും നാട്ടുകാരുമായുള്ള ഏറ്റുമുട്ടലിൽ 20 ഗ്രാമീണരെ സൈന്യം വധിച്ചു. അയേയാർവാഡി നദീതീരത്തുള്ള ക്യേൻപേ നഗരത്തിനോടു ചേർന്നുള്ള പ്രദേശം തലസ്ഥാനമായ യാങ്കൂണിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് അമ്പും വില്ലും തെറ്റാലിയുമായാണ് നാട്ടുകാർ പട്ടാളത്തെ നേരിട്ടത്.

ഓങ്സാൻ സൂചിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച ശേഷം പട്ടാളം നടത്തുന്ന ക്രൂരമായ കൂട്ടനരഹത്യയാണിത്. ജനാധിപത്യ പ്രക്ഷോഭത്തെ അടിച്ചമർത്തുന്ന പട്ടാളം ഇതുവരെ 845 പേരെ വകവരുത്തി. ഗ്രാമത്തിൽ ആയുധം തിരഞ്ഞെത്തിയ സേനയെയാണ് പരമ്പരാഗത ആയുധങ്ങളുമായി ഗ്രാമീണർ നേരിട്ടത്.

Story Highlights: Myanmar army killed 20 villagers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top