Advertisement

എസ്‌സി- എസ്ടി വിഭാഗക്കാരുടെ പെട്രോള്‍ പമ്പുകള്‍ തട്ടിയെടുത്ത സംഭവം; പെട്രോളിയം മന്ത്രാലയത്തിന് കത്തയച്ച് ദളിത് ഇന്ത്യന്‍ ചേബര്‍ ഓഫ് കൊമേഴ്‌സ്

June 6, 2021
1 minute Read
dalit indian chamber of commerce

എസ്‌സി- എസ്ടി വിഭാഗത്തിന്റെ പെട്രോള്‍ പമ്പുകളും ഗ്യാസ് ഏജന്‍സികളും തട്ടിയെടുത്ത സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ദളിത് ഇന്ത്യന്‍ ചേബര്‍ ഓഫ് ഇന്‍ഡസ്ട്രിയല്‍ കൊമേഴ്‌സ്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിനും പട്ടികജാതി- പട്ടിക വര്‍ഗ കമ്മീഷനും കത്തയച്ചു.

പമ്പുകളും ഗ്യാസ് ഏജന്‍സികളും തിരിച്ചുപിടിക്കാന്‍ കര്‍മപരിപാടി രൂപീകരിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ ഇത് നടപ്പിലാക്കും. സംസ്ഥാനം നടത്തുന്ന അന്വേഷണത്തിനും സംഘടന പിന്തുണ പ്രഖ്യാപിച്ചു. പെട്രോള്‍ പമ്പുകള്‍ക്കൊപ്പം ബിനാമി ഇടപാടുകളാണ് നടക്കുന്നത്.

മുഴുവന്‍ സ്ഥാപനങ്ങളും തിരിച്ചുപിടിക്കുമെന്നും സൗത്ത് ഇന്ത്യ വൈസ് പ്രസിഡന്റ് പി കെ സുധീര്‍ വ്യക്തമാക്കി. ശക്തമായ നടപടികള്‍ ഉണ്ടാകും. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ തങ്ങളെ സമീപിക്കാമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

Story Highlights: scheduled caste, scheduled tribes, petrol pump

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top