Advertisement

ധര്‍മരാജന്‍ എത്തിച്ചത് പത്ത് കോടിയോളമെന്ന് പൊലീസ്

June 6, 2021
1 minute Read
Kodakara money laundering case

തൃശൂര്‍ കൊടകര കുഴല്‍പ്പണക്കേസില്‍ നടന്നത് കോടികളുടെ ഇടപാടെന്ന് കണ്ടെത്തല്‍. ബിജെപി നേതാവ് ധര്‍മരാജന്‍ എത്തിച്ചത് പത്ത് കോടിയോളമെന്ന് പൊലീസ് പറഞ്ഞു. ആറ് കോടി 30 ലക്ഷം തൃശൂരില്‍ വച്ച് കൈമാറി. കവര്‍ച്ച നടന്നത് ബാക്കിയുള്ള മൂന്നര കോടി രൂപയുമായി പോകുമ്പോഴായിരുന്നു.

25 ലക്ഷവും കാറും കവര്‍ന്നുവെന്ന കേസിലാണ് അന്വേഷണം ആരംഭിച്ചു. ബിജെപി തെരഞ്ഞെടുപ്പ് ഫണ്ടിനായി ലഭിച്ച പണമാണ് കവര്‍ച്ച ചെയ്യപ്പെട്ടതെന്ന അന്വേഷണ സംഘം നേരത്തെ കണ്ടെത്തിയിരുന്നു. ഒന്നര കോടിയോളം പൊലീസ് കണ്ടെടുത്തു. ധര്‍മരാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ സാധിച്ചാല്‍ പൊലീസ് അന്വേഷണത്തിന് കരുത്താകും.

അതേസമയം അന്വേഷണ സംഘം കെ സുരേന്ദ്രന്റെ മകന്‍ കെ എസ് ഹരികൃഷ്ണന്റെ മൊഴിയെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ധര്‍മരാജനെ കെ.എസ് ഹരികൃഷ്ണന്‍ ഫോണില്‍ വിളിച്ചതായി അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി. ഇരുവരും നിരവധി തവണ ഫോണില്‍ ബന്ധപെട്ടുവെന്ന് അന്വേഷണ സംഘം കണ്ടെത്തി. നേരത്തെ കുഴല്‍പ്പണ വിഷയത്തില്‍ കെ സുരേന്ദ്രന് അശ്രദ്ധ സംഭവിച്ചതായി പാര്‍ട്ടി ദേശീയ നേതൃത്വം വിലയിരുത്തിയിരുന്നു.

Story Highlights: kodakara black money case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top