Advertisement

കെ.സുരേന്ദ്രനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു; വിശദമായ റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും

June 7, 2021
1 minute Read
FIR against k surendran

സ്ഥാനാർത്ഥിത്വം പിൻവലിക്കാർ പണം നൽകിയെന്ന കെ.സുന്ദരയുടെ വെളിപ്പെടുത്തലിൽ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരെ എഫ്.ഐ. ആർ രജിസ്റ്റർ ചെയ്ത് ബദിയടുക്ക പൊലീസ്. 171 B,171 E വകുപ്പുകൾ പ്രകാരമാണ് കേസ്.
സുന്ദരയുടെ മൊഴി കൂടി ചേർത്ത് വിശദമായ റിപ്പോർട്ട് നാളെ കോടതിയിൽ സമർപ്പിക്കും. തട്ടിക്കൊണ്ടുപോകൽ , ഭീഷണിപ്പെടുത്തൽ എന്നിങ്ങനെയുള്ള കുറ്റങ്ങൾ കൂടി എഫ്ഐആറിൽ കൂട്ടിച്ചേർക്കും. കേസിൽ ബിജെപി പ്രദേശിക നേതാക്കളെയും പ്രതി ചേർക്കും.

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കാസര്‍ഗോഡ് ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുമതി നൽകിയിരുന്നു. തുടർന്നാണ് ബദിയടുക്ക പൊലീസിന്റെ നടപടി. കെ. സുരേന്ദ്രന് പുറമെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുക്കാനാണ് കോടതി അനുമതി നല്‍കിയത്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വി. വി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിന്‍വലിക്കാന്‍ ബിഎസ്പി സ്ഥാനാര്‍ത്ഥി കെ. സുന്ദരക്ക് ബിജെപി നേതാക്കള്‍ രണ്ടര ലക്ഷം രൂപയും ഫോണും നല്‍കിയെന്നാണ് പരാതി. പ്രാഥമിക അന്വേഷണം തുടങ്ങിയ ബദിയടുക്ക പൊലീസ് കെ. സുന്ദരയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പണം നല്‍കുന്നതിന് മുമ്പ് ബിജെപി നേതാക്കള്‍ തടങ്കലില്‍ വച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും സുന്ദര മൊഴി നല്‍കിയിരുന്നു.

Story Highlights: FIR against k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top