Advertisement

പട്ടേല്‍ പ്രതിമയാല്‍ ശ്രദ്ധേയമായ കെവാദിയ, ആദ്യ ഇലക്ട്രിക് വാഹന നഗരമാകും

June 7, 2021
2 minutes Read

സർദാർ വല്ലഭായി പട്ടേലിന്റെ ഏകതാ പ്രതിമ സ്ഥിതി ചെയ്യുന്ന നർമദ ജില്ലയിലെ കെവാദിയ രാജ്യത്തെ ആദ്യത്തെ ഇലക്ട്രിക് വാഹന മേഖലയാകുന്നു.

182 മീറ്റർ ഉയരമുള്ള പ്രതിമ സന്ദർശിക്കാൻ ആയിരക്കണക്കിനു സന്ദർശകരെത്തുന്ന കെവാദിയ ഗുജറാത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം കുറയ്ക്കാനാണ് ഈ നടപടി. മേഖലയുടെ ചുമതലയുള്ള ടൂറിസം വകുപ്പിനാണ് പദ്ധതിയുടെ ഏകോപന ചുമതല. പരിസ്ഥിതി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്, ഘട്ടംഘട്ടമായി കെവാദിയ ഇലക്ട്രിക് വാഹനങ്ങൾ മാത്രമോടുന്ന നഗരമാകുമെന്ന് പ്രഖ്യാപിച്ചത്. സന്ദർശകരുമായി വരുന്ന ബസുകൾ ഇലക്ട്രിക്കായിരിക്കണം എന്നാണ് നിബന്ധന. ഗുജറാത്ത് ഊർജ വികസന ഏജൻസി ഇക്കാര്യത്തിൽ സഹായം നൽകും.

ഇവിടെ ജോലി ചെയ്യുന്നവർക്കും ഇ വാഹനങ്ങൾ വാങ്ങാൻ വായ്പയും സബ്സിഡിയും നൽകും. 50 ഇ ഓട്ടോകളുള്ള കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകും. തദ്ദേശീയരായ സ്ത്രീകൾക്ക് ഇ ഓട്ടോറിക്ഷകൾക്ക് വായ്പ നൽകും. സ്ത്രീകളെ ഓട്ടോറിക്ഷ ഓടിക്കാൻ പരിശീലിപ്പിക്കും. സംസ്ഥാനത്തെ രണ്ട് പ്രധാന ജലവൈദ്യുത പദ്ധതികളുടെ കേന്ദ്രവുമാണിത്.

Story Highlights: Kevadia to have first area with only e vehicles – Sardar Patel statue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top