കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ഊർജിതമെന്ന് മുഖ്യമന്ത്രി

കൊടകര കുഴൽപ്പണ കേസിൽ അന്വേഷണം ഊർജിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ കണ്ടെത്തിയെന്നും കേസ് പ്രത്യേക സംഘം അന്വേഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ഷാഫി പറമ്പിൽ എംഎൽഎ നൽകിയ അടിയന്തര പ്രമേയത്തിലാണ് മുഖ്യമന്ത്രി കൊടകര കുഴൽപ്പണകേസിലെ വിവരങ്ങൾ മറുപടിയായി നൽകിയത്. കവർച്ച ചെയ്യപ്പെട്ട കാറിൽ നിന്ന് മൂന്നര കോടി രൂപ കണ്ടെത്തി. ഇതുവരെ 96 സാക്ഷികളുടെ മൊഴികൾ ഇതുവരെ രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. 20 പ്രതികളെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി. കുഴൽപ്പണകേസിലെ വിവരങ്ങൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ഒന്നാം തിയതി ഇത് സംബന്ധിച്ച വിവരങ്ങൾ കൈമാറിയതായി മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിലേക്ക് ബിജെപി വൻ തോതിൽ പണം ഒഴുക്കുകയായിരുന്നു. 10 കോടി രൂപ വന്നത് കർണാടകയിൽ നിന്നാണെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണായുധം കള്ളപ്പണമാണ്. മുന്നണിയിൽ ആളെ ചേർക്കുന്നതിന് വരെ കള്ളപ്പണമൊഴുക്കി. കേസിൽ സർക്കാർ ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയരാൻ സാധ്യതയുണ്ടെന്നും അതിന് അവസരമൊരുക്കരുതെന്നും ഷാഫി പറമ്പിൽ പറഞ്ഞു. ഷാഫി പറമ്പിൽ എംഎൽഎയ്ക്ക് മറുപടി പറയവേ ആണ് മുഖ്യമന്ത്രി അന്വേഷണം സംബന്ധിച്ച് വിവരങ്ങൾ സഭയിൽ അവതരിപ്പിച്ചത്.
Story Highlights: kodakara case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here