Advertisement

കൊടകര കുഴൽപ്പണക്കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം, ഹൈക്കോടതിയിൽ ഹർജി

June 7, 2021
1 minute Read

കൊടകര കുഴൽപ്പണക്കേസിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ഹെലികോപ്റ്റർ മാർഗം പണം കടത്തി എന്നതടക്കമുള്ള ആരോപണങ്ങൾ അന്വേഷിക്കണമെന്നാണ് ആവശ്യം.

ലോക്കൽ പൊലീസ് നടത്തുന്ന അന്വേഷണം ഫലപ്രദമല്ലെന്നും ശാസ്ത്രീയമായ തരത്തിൽ അന്വേഷണം നടത്തുന്നതിൽ ലോക്കൽ പൊലീസ് പരാജയപ്പെട്ടുവെന്നും ഹർജിക്കാരൻ ആരോപിച്ചു. അന്തർ സംസ്ഥാന കള്ളപ്പണ ഇടപാടിനെ കുറിച്ച് ഫലപ്രദമായ അന്വേഷണം നടത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. ഹ്യൂമൻ റൈറ്റ് പ്രൊട്ടക്ഷൻ കൗൺസിൽ സംസ്ഥാന പ്രസിഡന്റ്‌ ഐസക് വർഗീസാണ് ഹൈക്കോടതിയെ സമീപിച്ചത്.

Story Highlights: Kodakara case – Highcourt kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top