ലക്ഷദ്വീപിൽ കർഫ്യൂ നീട്ടി

ലക്ഷദ്വീപിൽ കർഫ്യൂ നീട്ടി. ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനാണ് ഒരാഴ്ച്ചത്തേക്ക് ദ്വീപിൽ കർഫ്യൂ നീട്ടിയിരിക്കുന്നത്.
ഉച്ചയ്ക്ക് 1 മണി മതുൽ 4 മണി വരെ ദ്വീപിൽ അവശ്യ വസ്തുക്കളുടെ കടകൾ പ്രവർത്തിക്കാം. ജില്ലാ കളക്ടർ മുൻകൂർ അനുമതിയോടെ മാത്രമേ കടകൾ പ്രവർത്തിക്കാൻ പാടുള്ളു. രാവിലെ 7.30 മുതൽ 9.30 വരെയും, ഉച്ചയ്ക്ക് 1 മണി മുതൽ 3 മണി വരെയും, വൈകീട്ട് 6 മണി മുതൽ രാത്രി 9 മണിവരെയും ഹോം ഡെലിവറിക്ക് വേണ്ടി മാത്രമായി ഹോട്ടലുകൾ തുറന്ന് പ്രവർത്തിക്കാം.
മത്സ്യത്തൊഴിലാളികൾക്ക് വൈകീട്ട് 3 മണിക്കും 5 മണിക്കും ഇടയിൽ വീടുകളിൽ കൊണ്ടുപോയി മത്സ്യം വിൽക്കാം. മത്സ്യവിൽപ്പനക്കാർ കൊവിഡ് ടെസ്റ്റ് നടത്തിയിരിക്കണം. വിൽപ്പനയ്ക്കായി ജില്ലാ കളക്ടറുടെ മുൻകൂർ അനുമതിയും വാങ്ങണം.
Story Highlights: lakshadweep curfew extended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here