Advertisement

മഞ്ചേശ്വരത്തെ കോഴയാരോപണം; കെ സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി

June 7, 2021
1 minute Read

സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്‍വാങ്ങാന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ അനുമതി. കാസര്‍ഗോഡ് ജ്യൂഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കെ. സുരേന്ദ്രന് പുറമെ രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുക്കാനാണ് കോടതി അനുമതി നല്‍കിയത്. മഞ്ചേശ്വരത്തെ ഇടത് സ്ഥാനാര്‍ത്ഥി വി. വി രമേശന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി.

സ്ഥാനാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി, തടങ്കലില്‍വച്ചു, പണം നല്‍കി സ്വാധീനിച്ചു തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമായിരിക്കും കേസെടുക്കുക. ഐപിസി സെക്ഷന്‍ 171 ബി വകുപ്പ് പ്രകാരം കേസെടുക്കാമെന്ന് കോടതി അറിയിച്ചതായി വി. വി രമേശന്റെ അഭിഭാഷകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. സുരേന്ദ്രനെതിരെയാണ് പ്രധാനമായും പരാതി നല്‍കിയത്. മറ്റ് ആരെല്ലാമാണ് പണം നല്‍കിയത് എന്ന കാര്യം സുന്ദരയ്ക്കാണ് വെളിപ്പെടുത്താന്‍ സാധിക്കുകയെന്നും അഭിഭാഷകന്‍ വ്യക്തമാക്കി.

Story Highlights: k surendran, k sundara

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top