നിയമനം നിലച്ച് വനിതാ പൊലീസ് റാങ്ക് ലിസ്റ്റ്

നിയമനം നിലച്ച് വനിതാ പൊലീസ് റാങ്ക് ലിസ്റ്റ്. രണ്ടുമാസം മാത്രം കാലാവധി ശേഷിക്കുന്ന റാങ്ക് പട്ടികയില്‍ നിന്ന് പിഎസ്സി നിയമനം നല്‍കിയത് വെറും 350 പേർക്ക് മാത്രം. കേരളാ പൊലീസില്‍ വനിതാ പ്രാതിനിധ്യം 15 ശതമാനമാക്കുമെന്ന ഒന്നാം പിണറായി സർക്കാരിന്‍റെ വാഗ്ദാനം സർക്കാർ നടിപ്പാലാക്കണമെന്നും ഉദ്യോഗാർത്ഥികള്‍ ആവശ്യപ്പെടുന്നു.
2017 ലെ വിജ്ഞാപന പ്രകാരം 2018 ല്‍ പി എസ് സി എഴുത്തു പരീക്ഷയും ശാരീരിക ക്ഷമതാ പരിശോധനയും നടത്തി. 2020 ഓഗസ്റ്റ് 3 ന് രണ്ടായിരം പേരുടെ റാങ്ക്ലിസ്റ്റും പ്രസിദ്ധീകരിച്ചു. 646 പേർക്ക് അഡ്വൈസ് മെമ്മോ അയച്ചെങ്കിലും നിയമനം ലഭിച്ചത് 353 പേർക്ക് മാത്രം. ഇക്കഴിഞ്ഞ ജനുവരിക്ക് ശേഷം പുതിയ ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിട്ടുമില്ല. നടപടികള്‍ ധ്രുത ഗതിയിലാക്കിയാല്‍ നിയമനം ലഭിക്കുമെന്ന് റാങ്ക് പട്ടികയിലിടം നേടിയ ഉദ്യോർഗാർത്ഥികള്‍ക്ക് ഉറപ്പുണ്ട്. എന്നാല്‍ രണ്ടുമാസത്തിനകം റാങ്കുപട്ടിക കാലഹരണപ്പെടുമെന്നതിനാല്‍ ആശങ്കയിലാണ് പലരും. ഇക്കഴിഞ്ഞ മാർച്ചില്‍ മെഡിക്കലും പോലീസ് വെരിഫിക്കേഷനും കഴിഞ്ഞ 107 പേരും നിയമനത്തിനായി കാത്തിരിക്കുകയാണ്.
നിലവില്‍ 9 ശതമാനമാണ് പൊലീസ് സേനയിലെ വനിതാ പ്രാതിനിധ്യം. ഇത് 15 ആക്കി ഉയർത്തുമെന്ന് കഴിഞ്ഞസർക്കാർ വാഗ്ദാനം ചെയ്തിരുന്നു. സർക്കാർ ഈ വാഗ്ദാനം പാലിക്കണമെന്ന് ഉദ്യോർഗാർത്ഥികള്‍ ആവശ്യപ്പെടുന്നു.
Story Highlights: woman police rank list placement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here