Advertisement

കേരളത്തിൽ നിന്ന് സുപ്രീംകോടതിക്ക് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയുടെ ‘ഹൃദയപൂർവം ഒരു കത്ത്’;മറുപടിയായി കിട്ടിയത് ഭരണഘടനയുടെ പകർപ്പ്

June 8, 2021
1 minute Read

കൊവിഡ് സാഹചര്യത്തിൽ ഇടപെട്ട സുപ്രീംകോടതിക്ക് കേരളത്തിൽ നിന്ന് ഹൃദയപൂർവം ഒരു കത്ത്. തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ലിദ്വിന ജോസഫാണ് സുപ്രീംകോടതിയെ പ്രകീർത്തിച്ച് ചീഫ് ജസ്റ്റിസ് എൻ.വി. രമണയ്ക്ക് കത്തയച്ചത്. പകരമായി, തന്റെ ഒപ്പോടു കൂടിയ ഭരണഘടനയുടെ പകർപ്പ് വിദ്യാർത്ഥിനിക്ക് അയച്ചിരിക്കുകയാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ.

ലിദ്വിന ജോസഫിന്റെ കത്തിന്റെ പൂർണ്ണ രൂപം ഇങ്ങനെ

“ഞാൻ ലിദ്വിന ജോസഫ്. തൃശൂർ കേന്ദ്രീയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയാണ്. കൊവിഡ് കാരണം ഡൽഹിയിലും രാജ്യത്തെ മറ്റിടങ്ങളിലും മരണങ്ങൾ വർധിക്കുന്നതിൽ വേദനിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിൽ സുപ്രീംകോടതി ഇടപെട്ട വിവരം പത്രത്തിലൂടെ അറിഞ്ഞു. ഓക്സിജൻ വിതരണത്തിലും, ജീവനുകൾ രക്ഷിക്കുന്നതിലും കോടതിയുടെ ഭാഗത്ത് നിന്നുണ്ടായ ഇടപെടലിൽ സന്തോഷവും അഭിമാനവുമുണ്ട്. സുപ്രീംകോടതിയോട് നന്ദി അറിയിക്കുന്നു’

കത്തിനൊപ്പം, ജഡ്ജി കൊവിഡ് വൈറസിനെ ചുറ്റിക കൊണ്ട് അടിക്കുന്ന പെയിന്റിങും ചേർത്തിരുന്നു.ഭരണഘടനയുടെ പകർപ്പ് തന്റെ ഒപ്പോടു കൂടി ചീഫ് ജസ്റ്റിസ് എൻ.വി. രമണ വിദ്യാർത്ഥിനിക്ക് അയച്ചു. രാജ്യത്തോടും ജനങ്ങളോടുമുള്ള വിദ്യാർത്ഥിനിയുടെ താൽപര്യത്തോട് മതിപ്പെന്ന് മറുപടിക്കത്തിൽ ചീഫ് ജസ്റ്റിസ് എഴുതി. രാജ്യനിർമാണത്തിന് സംഭാവന നൽകുന്ന ഉത്തമ വ്യക്തിയായി ലിദ്വിന ജോസഫ് മാറുമെന്ന് ഉറപ്പാണെന്നും കൂട്ടിച്ചേർത്തു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top