സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയ കേസ്; കൂടുതല്‍ പേരെ പ്രതി ചേര്‍ക്കും

മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ പണം നല്‍കിയ കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് പുറമെ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കാന്‍ പൊലീസ് നീക്കം. ബിജെപിയുടെ പ്രാദേശിക നേതാക്കളായ സുരേഷ് നായിക്, അശോക് ഷെട്ടി എന്നിവരെ സുന്ദരയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതി ചേര്‍ക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇരുവരുടെയും പേരുകള്‍ ഇടത് സ്ഥാനാര്‍ത്ഥി വി വി രമേശന്റെ പരാതിയിലും പറയുന്നുണ്ട്. കേസില്‍ കൂടുതല്‍ പേരെ പ്രതി ചേര്‍ക്കുന്നതിനൊപ്പം ഗുരുതര വകുപ്പുകള്‍ ചുമത്താനും സാധ്യത നില നില്‍ക്കുന്നുണ്ട്. നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന എഫ്‌ഐആറില്‍ പ്രതിയായി കെ സുരേന്ദ്രന്റെ പേര് മാത്രമാണ് ഉള്ളത്.
കഴിഞ്ഞ ദിവസം സുന്ദര പൊലീസിന് നല്‍കിയ മൊഴിയില്‍ ബിജെപി പ്രവര്‍ത്തകര്‍ തന്നെ തട്ടിക്കൊണ്ടുപോയെന്നും തടങ്കലില്‍ പാര്‍പ്പിച്ചെന്നും പറഞ്ഞിട്ടുണ്ട്. തുടരന്വേഷണത്തിന്റെ ഭാഗമായി സുന്ദരയുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തും.
Story Highlights: k surendran, election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here