Advertisement

വിദേശ താരങ്ങള്‍ക്ക് ശമ്പളകുടിശിക; ബ്ലാസ്റ്റേഴ്സിനും ഈസ്റ്റ് ബംഗാളിനും ഫിഫയുടെ ട്രാന്‍സ്ഫര്‍ ബാന്‍

June 8, 2021
Google News 0 minutes Read

ഐ എസ് എല്‍ ക്ശബ്ബായ കേരളാ ബ്ലാസ്റ്റേഴ്സിന് ഫിഫ ട്രാന്‍സ്ഫര്‍ ബാന്‍. നിരോധനം ഉള്ളിടത്തോളം ബ്ലാസ്റ്റേഴ്സിന് അടുത്ത സീസണിലേക്ക് പുതിയ താരങ്ങളെയോ സപ്പോര്‍ട്ട് സ്റ്റാഫിനെയോ ടീമില്‍ എത്തിക്കുവാന്‍ സാധിക്കുകയില്ല. ബ്ലാസ്റ്റേഴ്സ് ഈ അടുത്തിടക്കാണ് സെര്‍ബിയയില്‍ നിന്നും ഇവാന്‍ വുകോമാനോവിച്ചിനെ തങ്ങളുടെ പുതിയ പരിശീലകനായി ടീമില്‍ എത്തിച്ചത്. എന്നാല്‍ ട്രാന്‍സ്ഫര്‍ ബാന്‍ നിലനില്‍ക്കുന്നിടത്തോളം പരിശീലകനുമായി ഏര്‍പ്പെട്ട പുതിയ കരാറും പ്രതിസന്ധിയിലായിരിക്കും.

ബ്ലാസ്റ്റേഴ്സിനെ കൂടാതെ ഐഎസ്‌എല്ലിലെ തന്നെ മറ്റൊരു ക്ലബായ ഈസ്റ്റ് ബംഗാളിനെതിരെയും സമാന നടപടി ഫിഫ എടുത്തിട്ടുണ്ട്. വിദേശ താരം ജോണി അക്കോസ്റ്റയാണ് ഈസ്റ്റ് ബംഗാളിനെതിരെ പരാതി നല്‍കിയത്.

ബ്ലാസ്റ്റേഴ്സ് ശമ്പളകുടിശിക വരുത്തി എന്ന് കാണിച്ച്‌ മുന്‍ താരം മത്തേജ് പൊപ്പ്ലാട്ട്നിക്ക് നല്‍കിയ പരാതിയെതുടര്‍ന്നാണ് ഫിഫ ബ്ലാസ്റ്റേഴ്സിനെതിരെ ഇത്തരമൊരു നീക്കം ഇപ്പോള്‍ നടത്തിയിരിക്കുന്നത്. പൊപ്പ്ലാട്ട്നിക്കിന് നല്‍കാനുള്ള ശമ്പളകുടിശിക നല്‍കിയാല്‍ ഫിഫ ബ്ലാസ്റ്റേഴ്സിനു മേലുള്ള നടപടികള്‍ നിര്‍ത്തി വയ്ക്കും.

ശമ്പളകുടിശിക പോലുള്ള കാര്യങ്ങളില്‍ ക്ലബ് കുടിശിക വരുത്തിയാല്‍ താരങ്ങള്‍ക്ക് ഫിഫയെ സമീപിക്കാവുന്നതാണ്. താരങ്ങള്‍ക്കു നല്‍കുവാനുള്ള പണം കൊടുത്തു തീര്‍ക്കാതെ ക്ലബിന് പുതിയ കളിക്കാരെ ടീമില്‍ എത്തിക്കുവാന്‍ സാധിക്കില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here