പാല്‍ പിരിഞ്ഞുപോയോ.. എങ്കില്‍ പുഡ്ഡിംഗ് തയാറാക്കാം; ചില അടുക്കള നുറുങ്ങു വിദ്യകൾ

അടുക്കളയിലെ ജോലി ഭാരം ഒഴിവാക്കാന്‍ അടുക്കള നുറുങ്ങുകള്‍ സഹായിക്കാറുണ്ട്. ഭക്ഷണത്തിന് രുചികൂട്ടാനും മാര്‍ദവം ലഭിക്കാനുമെല്ലാം ഈ നുറുങ്ങുകള്‍ പരീക്ഷിക്കാവുന്നതാണ്.
- പാല്‍ കാച്ചുമ്പോള്‍ പിരിഞ്ഞുപോയാല്‍ വെള്ളം ഊറ്റിക്കളഞ്ഞശേഷം ഒരു മുട്ടയും ആവശ്യത്തിന് പഞ്ചസാരയും ചേര്‍ത്ത് മിക്‌സിയില്‍ അടിക്കുക. ഇത് ആവി കയറ്റിയാല്‍ രുചിയുള്ള പുഡ്ഡിംഗ് തയാർ.
- ചെറിയ അളവില്‍ ഏലക്ക പൊടിക്കുമ്പോള്‍ കുറച്ച് പഞ്ചസാരയും ചേര്‍ത്ത് പൊടിക്കുക. ഇത് മധുരപലഹാരങ്ങളില്‍ ചേര്‍ക്കാം.
- ലഡു ബാക്കി വന്നാല്‍ ഫ്രിഡ്ജില്‍ വെച്ച് ആവശ്യാനുസരണം മൈക്രോവേവ് ഒവ്‌നില്‍ വെച്ച് 10-20 സെക്കന്റ് ചൂടാക്കിയാല്‍ പുതിയതുപോലെ തോന്നിക്കും.
- പച്ചരി കൊണ്ട് പാല്‍പ്പായസം ഉണ്ടാക്കുമ്പോള്‍ അരി നല്ലവണ്ണം വെന്തശേഷം മാത്രമേ പഞ്ചസാര ചേര്‍ക്കാവൂ. അല്ലെങ്കില്‍ അരി കല്ലിച്ച് പോകും.
- അടപ്രഥമനും പായസവും കുറുകിപ്പോയാല്‍ അല്പം പശുവിന്‍പാല്‍ ഇളം ചൂടോടെ ചേര്‍ത്താല്‍ മതി.
- പുഡ്ഡിംഗ് അലങ്കരിക്കുവാന്‍ പഴങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മാവ് പുരട്ടിയശേഷം വെച്ചാല്‍ അത് താഴ്ന്നുപോവുകയില്ല.
- പഞ്ചസാരപ്പാനി ഉണ്ടാക്കുമ്പോള്‍ അല്പം ചെറുനാരങ്ങനീര് ചേര്‍ത്താല്‍ പാനി കട്ടകെട്ടുകയില്ല.
- കാരറ്റ് ഹല്‍വ ഉണ്ടാക്കുമ്പോള്‍ നന്നായി പഴുത്ത ഒരു തക്കാളി ചേര്‍ത്തു നോക്കൂ. വ്യത്യസ്തമായ രുചി കിട്ടും, നിറവും കൂടും.
- ഇന്‍സ്റ്റന്റ് പൗഡര്‍ കൊണ്ട് ഗുലാബ് ജാമുന്‍ ഉണ്ടാക്കുമ്പോള്‍ വെള്ളത്തിനുപകരം പാല്‍ ചേര്‍ത്താല്‍ നല്ല മാര്‍ദവം കിട്ടും.
- ദോശമാവില്‍ ഒരു നുള്ള് പഞ്ചസാര ചേര്‍ത്താല്‍ വേഗം പുളിക്കും.
- മുട്ട പൊരിക്കുന്നതില്‍ റൊട്ടി പൊടി ചേര്‍ത്താല്‍ രുചി കൂടും.
- പ്ലാസ്റ്റിക്ക് കവറില്‍ ദ്വാരമിട്ട് ആപ്പിള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ കുറേ നാള്‍ കേടുകൂടാതെയിരിക്കും.
- വെളിച്ചെണ്ണയില്‍ രണ്ടു മൂന്നു മണി കുരുമുളകിട്ട് സൂക്ഷിച്ചാല്‍ വേഗം കേടുവരില്ല.
- ആറ് സ്പൂണ്‍ വെളുത്തുള്ളി അരിഞ്ഞതും നാല് സ്പൂണ്‍ ഇഞ്ചി അരിഞ്ഞതും എന്ന പാകത്തില്‍ ഇഞ്ചി വെള്ളുത്തുള്ളി പേസ്റ്റ് തയ്യാറാക്കിയാല്‍ രുചി കൂടും.
- പച്ചക്കായ മുറിക്കുമ്പോള്‍ കൈയിലും കത്തിയിലും വെളിച്ചെണ്ണ തേച്ചാല്‍ കറ പിടിക്കില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here