കൊടകര കേസ്; റെയ്ഡ് വിവരങ്ങള്‍ പൊലീസ് ചോര്‍ത്തിയെന്ന് സംശയം

കൊടകര കള്ളപ്പണക്കേസില്‍ റെയ്ഡ് വിവരങ്ങള്‍ പൊലീസ് ചോര്‍ത്തിയതായി സംശയം. കണ്ണൂരിലും കോഴിക്കോട്ടും റെയ്ഡ് നടത്തുന്ന വിവരം രണ്ട് പൊലീസുകാര്‍ ചോര്‍ത്തിയാണ് വിവരം. വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഒളിപ്പിച്ച പണം മാറ്റിയെന്നും സൂചന.
അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിലും പൊലീസ് സഹായം പ്രതികള്‍ക്ക് ലഭിച്ചതായും സൂചനയുണ്ട്. അന്വേഷണ സംഘത്തിലെ രണ്ട് പൊലീസുകാര്‍ക്ക് എതിരെ എതിരെ നടപടിയുണ്ടായേക്കും. മിന്നല്‍ പരിശോധന നടത്തിയിട്ടും കാര്യമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല.
അതേസമയം കുഴല്‍പ്പണ കവര്‍ച്ച എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. ഡല്‍ഹി ആസ്ഥാനത്ത് നടപടി ക്രമങ്ങള്‍ ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ റാങ്കിലുള്ള ഐആര്‍എസ് ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. കേസില്‍ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും. കൊച്ചി യൂണിറ്റ് സംഘമാണ് കേസ് അന്വേഷിക്കുക. കേസില്‍ കേരളാ പൊലീസ് അന്വേഷണം തുടരുകയാണ്. കേസില്‍ 20 ദിവസം കഴിഞ്ഞാണ് ആദ്യ പ്രതിയെ പിടികൂടുന്നത്. ആദ്യ ഘട്ടത്തില്‍ പ്രതികളെ പിടികൂടുന്നതില്‍ ഉണ്ടായ ഈ കാലതാമസമാണ് ഇപ്പോള്‍ പൊലീസിന് വിനയാകുന്നത്.
Story Highlights: kodakara black money case, kerala police
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here