കേരളത്തിലെ ഏറ്റവും വേഗമേറിയ 4ജി നെറ്റ്വർക്കേതെന്ന് പുറത്തുവിട്ട് ഊക്ല

കേരളത്തിലെ ഏറ്റവും വേഗതയേറിയ 4ജി നെറ്റ്വർക് വൊഡാഫോൺ ഐഡിയയുടേതാണെന്ന് ഊക്ല. തുടർച്ചയായ മൂന്നാം തീവണയാണ് സ്പീഡ് ടെസ്റ്റ് സേവനദാതാക്കളായ ഊക്ല വി.ഐയുടെ ജിഗാനെറ്റിനെ സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ ടെലികോം ശൃംഖലയായി തെരഞ്ഞെടുക്കുന്നത്. 2020 ജൂലൈ മുതല്‍ 2021 മാര്‍ച്ച് വരെയുളള മൂന്ന് ത്രൈമാസപാദങ്ങളായി അഖിലേന്ത്യാടിസ്ഥാനത്തിലും ഏറ്റവും വേഗതയേറിയ 4ജി സേവനം നൽകിയത് വി.ഐ ആണെന്ന് ഊക്ലയുടെ റിപ്പോർട്ടിൽ പറയുന്നു.
കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചി, എറണാകുളം, തിരുവനന്തപുരം, തൃശൂര്‍, കോഴിക്കോട്, കൊല്ലം എന്നിവിടങ്ങളില്‍ ശരാശരി ഡൗണ്‍ലോഡ് വേഗത്തിൻറെ കാര്യത്തില്‍ വി.ഐ.യുടെ ജിഗാനെറ്റ് ബഹുദൂരം മുന്നിലാണ്. വര്‍ക്ക് ഫ്രം ഹോം രീതി വ്യാപകമായതോടെ ഇന്ത്യയിലെ ടെലികോം ശൃംഖലകള്‍ വന്‍ ഡാറ്റാ ഉപയോഗത്തെ അഭിമുഖീകരിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍ ജിഗാനെറ്റാണ് ഏറ്റവും സ്ഥിരതയുള്ളതും വേഗതയേറിയതുമായ 4ജി നെറ്റ്വർക്കെന്ന ഊക്ലയുടെ കണ്ടെത്തല്‍ വൊഡാഫോൺ ഐഡിയക്ക് ഏറെ ഗുണം ചെയ്തേക്കും. മൊബൈല്‍ ടെസ്റ്റിങ് ആപ്ലിക്കേഷഷനുകളുടേയും ഡാറ്റാ വിശകലനങ്ങളുടേയും രംഗത്തെ ആഗോള മുന്‍നിരക്കാരാണ് ഊക്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here