കര്‍ഷക സമരം; മമതാ ബാനര്‍ജി നേതാക്കളുമായി ചര്‍ച്ച നടത്തും

കര്‍ഷക സമരവിഷയത്തില്‍ സജീവമകാനുള്ള നീക്കങ്ങള്‍ തുടങ്ങി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കര്‍ഷക സംഘടനാ നേതാക്കളുമായി ഇന്ന് കൊല്‍ക്കത്തയില്‍ ചര്‍ച്ച നടത്തും. രാകേഷ് ടിക്കായത്ത് അടക്കമുള്ളവരെ ആണ് കാണുക.
3 കാര്‍ഷിക നിയമങ്ങള്‍ പിന്‍ വലിക്കുന്നതുമായി ബന്ധപ്പെട്ട സമരം ശക്തമാക്കാന്‍ ഉള്ള നടപടിയുടെ ഭാഗമായാണ് കര്‍ഷക സംഘടന നേതാക്കള്‍ മമതാ ബാനര്‍ജിയെ കാണുന്നത്.
കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയതിനെ തുടര്‍ന്ന് കനേഡിയന്‍ -പഞ്ചാബി ഗായകന്‍ ജാസ്സി ബിയുടെ ട്വിറ്റര്‍ അക്കൗണ്ട് അടക്കം നാല് അക്കൗണ്ടുകള്‍ മരവിപ്പിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരമാണ് അക്കൗണ്ടുകള്‍ മരവിപ്പിച്ചത്.
Story Highlights: mamta banarjee, farmers strike
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here