Advertisement

ഡിജിപിമാരുടെ പട്ടിക വെട്ടിച്ചുരുക്കി കേരളം; പട്ടികയില്‍ 9 പേര്‍

June 9, 2021
0 minutes Read

കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവിയെ തെരഞ്ഞെടുക്കുന്നതിനായി തയ്യാറാക്കിയ ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടിച്ചുരുക്കി വീണ്ടും അയച്ചു. 30 വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയാക്കാത്തവര്‍ ഇടം പിടിച്ചതിനെ തുടര്‍ന്ന് പട്ടിക കേന്ദ്രം മടക്കിയതോടെയാണിത്.

പൊലീസ് മേധാവി നിയമനത്തിനായി സംസ്ഥാനം അയച്ച 12 പേരുടെ പട്ടികയാണ് കേന്ദ്രം നേരത്തെ മടക്കി അയച്ചത്.മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കിയുള്ള പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറി. 30 വര്‍ഷം പൂര്‍ത്തിയാകാത്തവരുടെ പേരുകള്‍ ഉള്‍പ്പെട്ടതിനാലായിരുന്നു നടപടി.

തുടര്‍ന്നാണ് മൂന്ന് ഉദ്യോഗസ്ഥരെ ഒഴിവാക്കി പുതുക്കിയ പട്ടിക പൊതുഭരണവകുപ്പ് കേന്ദ്രത്തിന് കൈമാറിയിട്ടുള്ളത്.

1991 ഐപിഎസ് ബാച്ചിലുള്ള സഞ്ജീബ് കുമാര്‍ പട്ജോഷി, റവദ ചന്ദ്രശേഖര്‍ എന്നിവരെയാണ് ഒഴിവാക്കിയത്. പൊലീസ് അക്കാദമി ഡയറക്ടറും ട്രെയിംനിംഗ് മേധാവിയുമായ ഷെയ്ഖ് ദര്‍വേഷ് സാഹിബിനെയും ഒഴിവാക്കിയെന്നാണ് സൂചന.

അരുണ്‍ കുമാര്‍ സിന്‍ഹ, ടോമിന്‍ ജെ തച്ചങ്കരി, സുധേഷ് കുമാര്‍ അടക്കമുള്ളവര്‍ പുതിയ പട്ടികയിലുമുണ്ട്. ഇവരിലൊരാളാകും അടുത്ത പൊലീസ് മേധാവി എന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹറ ജൂലൈ മുപ്പതിന് വിരമിക്കുകയാണ്. യുപിഎസ്‍സിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്ന് മൂന്ന് പേരുടെ ഒരു അന്തിമ പട്ടിക തയ്യാറാക്കേണ്ടതുണ്ട്. ഈ അന്തിമ പട്ടിക കേരളത്തിന് കൈമാറും. ഇതില്‍ നിന്നാണ് ജൂണ്‍ അവസാനത്തോടെ കേരളം ഡിജിപിയെ തെരഞ്ഞെടുക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top