Advertisement

ആർടിപിസിആർ നിരക്ക്; സ്വകാര്യ ലാബുടമകളുടെ അപ്പീൽ ഹർജി ഇന്ന് പരിഗണിക്കും

June 9, 2021
Google News 0 minutes Read
life mission case highcourt today

സംസ്ഥാനത്തെ ആർടിപിസിആർ പരിശോധനാ നിരക്ക് കുറച്ചതിനെതിരെ സ്വകാര്യ ലാബുടമകൾ നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. നിരക്ക് 500 രൂപയായി കുറച്ച സർക്കാർ നടപടി നേരത്തെ ഹൈക്കോടതി സിംഗിൾ ബഞ്ച് ശരി വച്ചിരുന്നു. ഈ ഉത്തരവ് ചോദ്യം ചെയ്താണ് ലാബുടമകൾ അപ്പീലുമായി വീണ്ടും കോടതിയെ സമീപിച്ചത്.

നേരത്തെ ഡിവിഷൻ ബഞ്ച് ഐസിഎംആറിനോടും സർക്കാരിനോടും വിലയുടെ കാര്യത്തിൽ വിശദീകരണം തേടിയിരുന്നു. ഇരു കക്ഷികളും ഇന്ന് നിലപാടറിയിച്ചേക്കും. വിതരണ കമ്പനികൾ ഓക്സിജൻ വില വർധിപ്പിച്ചതിനെതിരെ സ്വകാര്യ ആശുപത്രികൾ സമർപ്പിച്ച ഹർജിയും കോടതി പരിഗണിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here