Advertisement

ലക്ഷദ്വീപിൽ ഭക്ഷ്യധാന്യ വിതരണം; കലക്ടർക്ക് നിർദേശം നൽകി ഹൈക്കോടതി

June 10, 2021
Google News 1 minute Read
life mission case highcourt today

ലക്ഷദ്വീപിൽ ഭക്ഷ്യധാന്യ വിതരണം ഉറപ്പുവരുത്താൻ കലക്ടർക്ക് നിർദേശം നൽകി ഹൈക്കോടതി. ദ്വീപിൽ അരിക്കു പുറമേ എന്തെല്ലാം ഭക്ഷ്യധാന്യങ്ങളാണ് വിതരണം ചെയ്യുന്നതെന്ന് രേഖമൂലം അറിയിക്കണമെന്നാണ് നിർദേശം.

കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ലക്ഷദ്വീപിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ദ്വീപിൽ ഭക്ഷ്യക്ഷാമം ഇല്ലെന്ന് അഡ്മിനിസ്ട്രേറ്റർ കോടതിയെ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ പിഎംകെജിവൈ പ്രകാരം അരി വിതരണം ചെയ്യുന്നുണ്ടെന്നും കോടതിയെ അറിയിച്ചു.

ദ്വീപിലെ നിവാസികൾ ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്ന് കാണിച്ച് അമിനി ദ്വീപ് സ്വദേശി കെ കെ നിഹാസ് നൽകിയ ഹർജിയിലാണ് നടപടി. ഹർജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കുന്നിതിനായി മാറ്റിവെച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here