Advertisement

വർക്കിങ് പ്രസിഡന്റ് നിയമനം: ഐ ഗ്രൂപ്പിന് എതിർപ്പ്; പ്രതിഷേധം അറിയിക്കും

June 10, 2021
Google News 2 minutes Read

ആരോടും ചര്‍ച്ച ചെയ്യാതെ കെപിസിസി വര്‍ക്കിങ് പ്രസിഡന്റുമാരെ തീരുമാനിച്ചതില്‍ ഐ ഗ്രൂപ്പിന് കടുത്ത എതിര്‍പ്പ്. ‌പ്രതിഷേധം ഹൈക്കമാന്‍ഡിനെ അറിയിക്കാനും തീരുമാനിച്ചു.

പ്രസിഡന്റിനെ ഏകപക്ഷീയമായി തീരുമാനിച്ചുവെന്നും പേരിനു വേണ്ടിയാണ് അഭിപ്രായം തേടിയതെന്നുമുള്ള നിലപാടാണ് ഐ ഗ്രൂപ്പിന്റേത്. വര്‍ക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തില്‍ അതുപോലുമുണ്ടായില്ല. മാത്രമല്ല, പുതിയതായി പ്രഖ്യാപിച്ച രണ്ടുപേരും എ ഗ്രൂപ്പിന്റെ ഭാഗമാണ്. ഇതാണ് ഐ ഗ്രൂപ്പിനെ അസ്വസ്ഥതപ്പെടുത്തുന്നത്. സംസ്ഥാനത്തെ പ്രധാന നേതാക്കളോടു ചോദിക്കുകപോലും ചെയ്യാതെ തീരുമാനമെടുത്തില്‍ ഹൈക്കമാന്‍ഡിനെ ശക്തമായി പ്രതിഷേധം അറിയിക്കണമെന്നാണ് ഐ ഗ്രൂപ്പിന്റെ നിലപാട്.

അതേസമയം പ്രധാനനേതാക്കളെ കണ്ട് പിന്തുണ തേടിയ കെ. സുധാകരന്‍ ഇന്ന് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുത്തേക്കും.

Story Highlights: Working president appointment: congress I group

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here