മെഹുല്‍ ചോക്‌സിയെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഇന്ത്യയെന്ന് ആരോപണം

മെഹുല്‍ ചോക്‌സിയെ ആന്റിഗ്വയില്‍ നിന്ന് തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ഇന്ത്യയെന്ന് യു കെ അഭിഭാഷകന്‍ മൈക്കല്‍ പോളക്ക്. ഡോമിനിക്കയിലേക്ക് ചോക്‌സിയെ നിയമവിരുദ്ധമായാണ് തട്ടിക്കൊണ്ട് പോയത്.
വിവാദ പെണ്‍ സുഹൃത്ത് ബാര്‍ബറ ജറാബിക്ക തട്ടിക്കൊണ്ട് പോകാനുള്ള പദ്ധതി നേരത്തെ തയാറാക്കി റിഹേഴ്‌സല്‍ നടത്തിയിരുന്നെന്നും അഭിഭാഷകന്‍ ആരോപിച്ചു. ബാര്‍ബറയ്ക്കും ഇന്ത്യന്‍ വംശജരായ മൂന്ന് പേര്‍ക്കും എതിരെ യുകെയില്‍ പരാതി നല്‍കിയതായും മൈക്കല്‍ പോളക്ക് അറിയിച്ചു. മെഹുല്‍ ചോക്‌സിയുടെ ജാമ്യപേക്ഷ തള്ളിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിനെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഡോമിനിക്ക ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് ആരോപണവുമായി അഭിഭാഷകന്‍ അരങ്ങത്തെത്തിയത്.
Story Highlights: mehul choksi, india
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here