മുട്ടിൽ മരംമുറി കേസ് അന്വേഷണ സംഘത്തിൽ അഴിച്ചുപണി; ഡിഎഫ്ഒയെ മാറ്റി

മുട്ടിൽ മരംമുറികേസ് അന്വേഷിക്കുന്ന സംഘത്തിൽ നിന്നും ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ പി.ധനേഷ് കുമാറിനെ മാറ്റി. മരം മുറി കേസിൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ച റിപ്പോർട്ടിൽ ഉദ്യോഗസ്ഥ വീഴ്ച അടക്കം കണ്ടെത്തിയത് ധനേഷ് കുമാറായിരുന്നു. കേസുമായി ബന്ധപ്പെട്ട് തൃശൂർ, എറണാകുളം ജില്ലകളിലെ ചുമതല ഇദ്ദേഹത്തിനായിരുന്നു. വയനാട്, കാസർഗോഡ് മേഖലകളുടെ ചുമതലയുണ്ടായിരുന്ന ഡിഎഫ്ഒ ഷാനവാസിനെയും ഒഴിവാക്കാനുള്ള നീക്കവും നടക്കുന്നുണ്ടെന്നാണ് സൂചന.
Story Highlights: muttil wood roberry case
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here