ഫ്രഞ്ച് ഓപ്പണ്‍; ഫൈനലിന് മുൻപൊരു ഫൈനല്‍; നദാലും ജോക്കോവിച്ചും നേര്‍ക്കുനേര്‍

റോളണ്ട് ഗാരോസിലെ ആ പോരാട്ടത്തിനായി ലോകം കാത്തിരിക്കുകയാണ്. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം സെമി ഫൈനലില്‍ കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ ലോക ഒന്നാം നമ്പറിനെ നേരിടും. ഫൈനലിന് മുൻപൊരു റാഫേ നദാൽ നൊവാക് ജോക്കോവിച്ച് ക്ലാസിക് സെമി പോരാട്ടം.
നാല് സെറ്റുകള്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവിലാണ് അര്‍ജന്റീനയുടെ ഡിയഗോ ഷ്വാര്‍ട്സ്മാനെ തോല്‍പിച്ച് നദാല്‍ സെമി ടിക്കറ്റ് നേടിയത്. പത്താം സീഡായ ഡിയഗോ ഒരു സെറ്റ് പിടിച്ചെടുക്കുകയും ചെയ്തു. ഫ്രഞ്ച് ഓപ്പണില്‍ നദാലിന് ഒരു സെറ്റ് നഷ്ടമാകുന്നത് രണ്ടു വര്‍ഷത്തിനിടെ ഇത് ആദ്യമായാണ്. സ്കോര്‍ 6-3, 4-6, 6-4, 6-0.
ജോക്കോവിച്ചാകട്ടെ ഒന്‍പതാം സീഡായ ഇറ്റലിയുടെ മത്തേയോ ബെറാട്ടിനിയെ കടുത്ത മത്സരത്തിനൊടുവിലാണ് കീഴ്പ്പെടുത്തിയത്. മൂന്നര മണിക്കൂറോളം മത്സരം നീണ്ടു നിന്നു. ആദ്യ രണ്ട് സെറ്റുകള്‍ അനായാസം സ്വന്തമാക്കാന്‍ ലോക ഒന്നാം നമ്ബര്‍ താരത്തിന് കഴിഞ്ഞു. എന്നാല്‍ മൂന്നാം സെറ്റ് ഇറ്റാലിയന്‍ താരം നേടി. നാലാം സെറ്റിലും സമാന പോരാട്ടം നടത്തിയെങ്കിലും ജയം ജോക്കോവിച്ചിനൊപ്പം നിന്നു.
ഫ്രഞ്ച് ഓപ്പണില്‍ ജോക്കോവിച്ചിന് മുകളില്‍ വ്യക്തമായ ആധിപത്യം നദാലിനുണ്ട്. ഏട്ട് തവണ കലാശപ്പോരാട്ടത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഏഴിലും കിരീടം നേടാന്‍ നദാലിനായി. ഒരു തവണ മാത്രമാണ് സ്പെയിന്‍ താരത്തെ അതിജീവിക്കാന്‍ ജോക്കോവിച്ചിനായിട്ടുള്ളത്. നേര്‍ക്കുനേര്‍ ഇതുവരെ 57 തവണ ഇരുവരും മത്സരിച്ചു. 29 തവണ ജയിച്ച ജോക്കോവിച്ചിന് നേരിയ മുന്‍തൂക്കമുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here