സാഗർ റാണ കൊലപാതകം; സുശീൽ കുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടി

മുൻ ദേശീയ ഗുസ്തി ചാമ്പ്യൻ സാഗർ റാണയെ കൊലപ്പെടുത്തിയ കേസിൽ ഒളിമ്പ്യൻ സുശീൽ കുമാറിന്റെ കസ്റ്റഡി കാലാവധി നീട്ടി. ജൂൺ 25വരെയാണ് നീട്ടിയത്. ജൂൺ 2ന് നീട്ടിയ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് ഡൽഹി ഹൈക്കോടതി വീണ്ടും ഉത്തരവിറക്കിയത്.
മെയ് നാലിന് ഡൽഹി ഛത്രസാൽ സ്റ്റേഡിയത്തിലെ പാർക്കിംഗ് മേഖലയിൽ നടന്ന സംഭവങ്ങളാണ് മുൻ ദേശീയ ജൂനിയർ ഗുസ്തി ചാമ്പ്യൻ സാഗർ റാണയുടെ കൊലപാതകത്തിലേക്ക് എത്തിയത്. കൈയിൽ വടിയുമായി സുശീൽ കുമാർ നിൽക്കുന്ന മട്ടിലുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മർദ്ദനമേറ്റ് അവശരായ സാഗർ റാണയും സുഹൃത്തുക്കളും നിലത്ത് കിടക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സുശീൽ കുമാറിന്റെ അടുത്ത സുഹൃത്ത് പ്രിൻസ് പകർത്തിയ ദൃശ്യങ്ങളെന്നാണ് റിപ്പോർട്ടുകൾ. ക്രൂരമർദ്ദനമേറ്റ സാഗർ റാണ മെയ് അഞ്ചിന് മരിച്ചു. ഗുണ്ടാസംഘങ്ങൾക്ക് അടക്കം കൊലപാതകത്തിൽ പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
Story Highlights: judicial custody of sushilkumar extended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here