യുഡിഎഫ് കണ്‍വീനര്‍; ഹൈക്കമാന്‍ഡ് ചര്‍ച്ചകളിലേക്ക്

യുഡിഎഫ് കണ്‍വീനറുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് കടന്ന് ഹൈക്കമാന്‍ഡ്. കേരളത്തിലെ നേതാക്കന്മാരുടെ അഭിപ്രായം തേടുമെങ്കിലും കെ മുരളീധരന്റെ പേരിനാണ് പ്രഥമ പരിഗണന. അതേസമയം കണ്‍വീനര്‍ സ്ഥാനത്തേയ്ക്ക് പേര് നിര്‍ദ്ദേശിക്കില്ലെന്ന നിലപാടിലാണ് എ, ഐ ഗ്രൂപ്പുകള്‍. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ പശ്ചാത്തലത്തില്‍ പാര്‍ട്ടി തലത്തില്‍ മാത്രമല്ല മുന്നണി സംവിധാനത്തിലും ഇടപെടുകയാണ് ഹൈക്കമാന്‍ഡ്.
യുഡിഎഫ് കണ്‍വീനറെ സംസ്ഥാന ഘടകത്തില്‍ ചര്‍ച്ച ചെയ്തായിരുന്നു മുന്‍കാലങ്ങളില്‍ തീരുമാനിച്ചിരുന്നത്. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്റ്, വര്‍ക്കിംഗ് പ്രസിഡന്റ് എന്നിവരെ ഹൈക്കമാന്‍ഡ് ഏകപക്ഷീയമായി തീരുമാനിച്ചെന്ന പരാതി മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്.
മുതിര്‍ന്ന നേതാക്കളുടെയും ഘടക കക്ഷികളുടെയും നിലപാട് തേടുമെങ്കിലും കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നിവരുടെ അഭിപ്രായങ്ങള്‍ക്കായിരിക്കും മുന്‍ഗണന. മുരളീധരന് വിസമ്മതിച്ചാല്‍ കെ വി തോമസ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എന്നിവരെയും പരിഗണിച്ചേക്കും.
യുഡിഎഫ് കണ്‍വീനറുടെ പ്രഖ്യാപനം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് സൂചന. കെപിസിസി പ്രസിഡന്റായി കെ സുധാകരന് ഈ മാസം 16ന് ചുമതലയേല്‍ക്കുന്നതിന് പിന്നാലെ കെപിസിസി പുനസംഘടന നടപടികളും ആരംഭിക്കും.
Story Highlights: udf, sonia gandhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here