മരംമുറി കേസ്; വിശദമായി ചര്‍ച്ച ചെയ്യാനൊരുങ്ങി സിപിഐ

വനംകൊള്ളയുമായി ബന്ധപ്പെട്ട് പാർട്ടി മന്ത്രിമാർക്കെതിരെയടക്കം ആരോപണങ്ങളുയർന്ന പശ്ചാത്തലത്തിൽ വിഷയം ചര്‍ച്ച ചെയ്യാൻ സിപിഐ തീരുമാനം. സംസ്ഥാന നേതൃയോഗം വിളിക്കും. വനംകൊള്ളയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥതലത്തിലാണ് വീഴ്ചയുണ്ടായതെന്നാണ് നേതൃത്വത്തിന്റെ പ്രാഥമിക വിലയിരുത്തലെങ്കിലും സിപിഐ നേതൃത്വത്തിന്റെ വീഴ്ച കൂടി പരിശോധിക്കണമെന്ന അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ ശക്തമാണ്.
വിവാദങ്ങളിൽ നേതൃത്വം വ്യക്തത വരുത്തണമെന്ന അവശ്യവും ഉയർന്നിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംസ്ഥാന നേതൃയോഗം വിളിക്കാനുള്ള നീക്കം. മുട്ടിൽ വനം കൊള്ളയുമായി ബന്ധപ്പെട്ട് ഒന്നാം പിണറായി സർക്കാരിലെ സിപിഐ കൈകാര്യം ചെയ്ത വനം, റവന്യൂ വകുപ്പുകൾക്കെതിരെയാണ് ആരോപണമുയർന്നത്. അതേസമയം റവന്യൂഭൂമിയിലെ മരംമുറി ഉത്തരവ് എൽഡിഎഫിൽ ചർച്ച ചെയ്തിട്ടില്ലെന്നാണ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കിയത്.
Story Highlights: CPI to call meeting to discuss Muttil Wood Robbery
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here