Advertisement

നിമിഷയടക്കം നാല് വനിതകളുടെ ആവശ്യം തള്ളി; അഫ്ഗാനില്‍ ഐ.എസിനായി പ്രവര്‍ത്തിച്ചവരെ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ

June 12, 2021
1 minute Read

അഫ്ഗാനില്‍ ഐ.എസിനായി പ്രവര്‍ത്തിച്ചവരെ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ. ഭർത്താക്കന്മാർ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. അഫ്ഗാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയും ഇന്ത്യ തള്ളി.

നാലു വനിതകളുടെ കാര്യത്തിലാണ് ഇന്ത്യ നിഷേധക്കുറിപ്പ് ഇറക്കിയത്. അയിഷയെന്ന സോണിയാ സെബാസ്റ്റിയൻ, റാഫേലാ, മറിയമെന്ന മെറിൻ ജേക്കബ്, ഫാത്തിമ എന്ന നിമിഷ എന്നിവരാണ് ജയിലിൽ ഉള്ളത്. ഇവർക്കൊപ്പം രണ്ടു ഇന്ത്യൻ വനിതകളും ഒരു പുരുഷനും ജയിലിലുണ്ട്.

കുട്ടികൾക്കൊപ്പം അഫ്ഗാൻ ജയിലുകളിലുള്ള വിദേശ ഭീകരരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കിവിടാന്‍ അഫ്ഗാന്‍ ശ്രമിക്കുന്നുണ്ട്. 2019 ഡിസംബറിലാണ് ഇവര്‍ സൈന്യത്തിന്റെ പിടിയിലായത്. ഇവരെ കാബൂളിലെ ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്.

ലോകത്തെ 13 രാജ്യങ്ങളിൽ നിന്നായി 408 പേരാണ് അഫ്ഗാനിൽ ഐ.എസിൽ ഭീകരരായി ജയിലിലുള്ളത്. ഏഴുപേർ ഇന്ത്യക്കാരും 16 ചൈനീസ് പൗരന്മാരും 299 പാകിസ്താനികളുമാണ്. രണ്ടു ബംഗ്ലാദേശികളും രണ്ടു മാലിദ്വീപു നിവാസികളും ഇവർക്കൊപ്പമുണ്ട്.

Story Highlights: ISIS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top