Advertisement

വീരപ്പന്മാരുടെ ഭരണം ; മുട്ടിൽ മരം മുറി കേസിൽ സിപിഎം, സിപിഐ നേതൃത്വങ്ങൾക്ക് പങ്ക്: കെ. സുരേന്ദ്രൻ

June 12, 2021
1 minute Read

മുട്ടിൽ മരം മുറി ഭീകര കൊള്ളയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പിണറായി സർക്കാരിന്റെ അവസാന കാലത്ത് നടന്ന കാര്യമാണിത്. അന്വേഷണം ആർക്ക് നേരെയാണ് നടക്കുന്നതെന്നും രാഷ്ടീയ നേതൃത്വത്തിന്റെ പങ്കിനെ കുറിച്ച് അന്വേഷണം നടക്കുമോയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കണമെന്ന് കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

മന്ത്രിസഭയുടെ പരിഗണനയിൽ ഈ വിഷയം വന്നോ എന്ന് വ്യക്തമാക്കണം. റവന്യൂ സെക്രട്ടറിക്ക് മാത്രമാണോ പങ്ക്?. ഉദ്യോഗസ്ഥരുടെ തലയിൽ എല്ലാ കുറ്റവും കെട്ടിവച്ച് രക്ഷപ്പെടാമെന്ന് കരുതേണ്ട. മുഖ്യമന്ത്രി അറിഞ്ഞാണോ മരം മുറി നടന്നത്? അന്വേഷണത്തിന്റെ തെളിവുകൾ ആരാണ് നശിപ്പിക്കുന്നതെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.

വീരപ്പന്മാരുടെ ഭരണമാണ് നടക്കുന്നത്. കാനം രാജേന്ദ്രനും ബിനോയ് വിശ്വവും എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്?
സിപിഎമ്മിന്റെയും സിപിഐയുടെയും രാഷട്രീയ നേതൃത്വമാണ് ഇത് നടത്തിയത്. ഈ മാസം 16 ന് സംസ്ഥാന വ്യാപക പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്നും കെ.സുരേന്ദ്രൻ വ്യക്തമാക്കി.

Story Highlights: K. Surendran , Muttil Wood Robbery , CPI,CPM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top