യൂറോ കപ്പ്: മത്സരത്തിനിടെ താരം കുഴഞ്ഞുവീണു; ഡെന്മാർക്ക്-ഫിൻലൻഡ് മത്സരം റദ്ദാക്കി

മത്സരത്തിനിടെ താരം കുഴഞ്ഞുവീണതിനെ തുടർന്ന് ഡെന്മാർക്കും ഫിൻലൻഡും തമ്മിലുള്ള യൂറോ കപ്പ് മത്സരം റദ്ദാക്കി. ഡെന്മാർക്ക് മധ്യനിര താരം ക്രിസ്ത്യൻ എറിക്സൺ ആണ് മൈതാനമധ്യത്തിൽ കുഴഞ്ഞുവീണത്. മത്സരത്തിൻ്റെ 40ആം മിനിട്ടിലായിരുന്നു സംഭവം. എറിക്സണെ സ്ട്രെച്ചറിലാണ് പുറത്തേക്ക് കൊണ്ടുപോയത്.
40ആം മിനിട്ടിലാണ് ടച്ച് ലൈനോട് ചേർന്ന് നിൽക്കുകയായിരുന്ന ഇൻ്റർമിലാൻ്റെ 29 വയസ്സുകാരൻ താരം കുഴഞ്ഞുവീണത്. 10 മിനിട്ടോളം താരത്തിനു മൈതാനത്തുവച്ച് ചികിത്സ നൽകി. അദ്ദേഹത്തിന് സിപിആറും ഇലക്ട്രോണിക് ഷോക്കുമൊക്കെ നൽകിയിരുന്നു. അതിനു ശേഷമാണ് എറിക്സണെ പുറത്തേക്ക് കൊണ്ടുപോയത്. താരം ചികിത്സയിലാണെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് ഏറ്റവും ഒടുവിലെ റിപ്പോർട്ട്.
Story Highlights: player collapses during game denmark finlend euro cup suspended
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here