Advertisement

‘ജാനുവിന് പണം കൈമാറുന്നത് പി. കെ കൃഷ്ണദാസ് അറിയരുത്’; കെ. സുരേന്ദ്രനുമായുള്ള പ്രസീതയുടെ പുതിയ ശബ്ദരേഖ പുറത്ത്

June 12, 2021
1 minute Read

സി. കെ ജാനുവിന് പണം നല്‍കിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് പ്രസീത അഴീക്കോടിന്റെ പുതിയ ഫോണ്‍ സംഭാഷണം പുറത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായുള്ള പ്രസീതയുടെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്. ബിജെപിയിലെ ഗ്രൂപ്പിസം വ്യക്തമാക്കുന്നതാണ് സുരേന്ദ്രന്റെ പ്രതികരണം.

മഞ്ചേശ്വരം കുഴല്‍പ്പണക്കേസ് ഉള്‍പ്പെടെ വിവാദത്തിലായിരിക്കുന്ന കെ. സുരേന്ദ്രനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. സി. കെ ജാനുവിന് പണം കൈമാറുന്നതിന് തൊട്ടുമുന്‍പ് പ്രസീതയുമായി സുരേന്ദ്രന്‍ സംസാരിക്കുന്നതാണ് ഫോണ്‍ സംഭാഷണത്തില്‍. പണം നല്‍കുന്ന കാര്യം പി. കെ കൃഷ്ണദാസ് അറിയരുതെന്നാണ് കെ. സുരേന്ദ്രന്‍ പ്രസീതയുമായുള്ള സംഭാഷണത്തിനിടെ പറയുന്നത്. ആര് അറിയരുതെന്നാണ് പറയുന്നതെന്ന് പ്രസീത എടുത്ത് ചോദിക്കുന്നുണ്ട്. കൃഷ്ണദാസെന്ന് സുരേന്ദ്രന്‍ പറമ്പോള്‍ അവര്‍ അറിയാന്‍ ഇടയില്ലെന്നാണ് പ്രസീതയുടെ മറുപടി. ബാഗില്‍ പണവുമായി കുറേ ദിവസമായി നടക്കുകയാണെന്നും കെ. സുരേന്ദ്രന്‍ പറയുന്നുണ്ട്. ഫോണ്‍ സംഭാഷണം തന്റെ തന്നെയാണെന്ന് പ്രസീത വ്യക്തമാക്കിയിട്ടുണ്ട്.

എന്‍ഡിഎയില്‍ ചേരാന്‍ സി. കെ ജാനുവിന് കെ. സുരേന്ദ്രന്‍ പത്ത് ലക്ഷം രൂപ നല്‍കിയെന്ന വെളിപ്പെടുത്തലുമായി പ്രസീത അഴീക്കോട് നേരത്തേ രംഗത്തെത്തിയിരുന്നു. കെ. സുരേന്ദ്രനുമായുള്ള പ്രസീതയുടെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.

Story Highlights: praseeda ahikode, k surendran, c k janu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top