Advertisement

യാത്രാ വിലക്ക് മൂലം കാലാവധി കഴിഞ്ഞു പോയ വിസിറ്റിങ് വിസകൾ സൗദി പുതുക്കാനാരംഭിച്ചു

June 12, 2021
Google News 1 minute Read

കൊവിഡ് പ്രതിസന്ധി മൂലം സൗദി അറേബ്യയിലേക്ക്​ യാത്രാ വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന് കാലാവധി കഴിഞ്ഞ വിസിറ്റിങ് വിസകൾ പുതുക്കാൻ തീരുമാനിച്ച് വിദേശകാര്യ മന്ത്രാലയം. സൗദി യാത്രാ വിലക്ക് കൽപ്പിച്ച 20 രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസകളാണ് പുതുക്കി നൽകുന്നത്.

കൊവിഡ് രണ്ടാം തരംഗത്തിൽ യാത്രാ നിരോധനം ഏർപ്പെടുത്തിയതിനെ തുടർന്ന് കാലാവധി നഷ്ടപ്പെട്ട് തുടർന്ന് ഉപയോഗിക്കാൻ കഴിയാത്ത വിസിറ്റിങ് വിസകൾ സൗജന്യമായി പുതുക്കി നൽകാൻ സൗദി ഭരണാധികാരി സൽമാൻ രാജാവ്​ കഴിഞ്ഞയാഴ്​ച ഉത്തരവിട്ടിരുന്നു.

ആഭ്യന്തര മന്ത്രാലയത്തിന്റെയും ധന മന്ത്രാലയത്തിന്റെയും സഹായത്തോടെ ഇലക്ട്രോണിക് സംവിധാനത്തിലൂടെയാണ് വിസ പുതുക്കുന്ന നടപടികൾ വിദേശകാര്യ മന്ത്രാലയം ആരംഭിച്ചത്. ഇതോടെ പ്രവേശനം യാത്രാനിരോധനത്തെ തുടർന്ന്​​ ഉപയോഗപ്പെടുത്താത്തതും കാലാവധി കഴിഞ്ഞതുമായ വിസിറ്റിങ്​ വിസകൾ അതതു രാജ്യങ്ങളിൽ നിന്ന്​ ആളുകൾക്ക്​ പുതുക്കാനാകും. രാജ്യത്തിന് പുറത്തുള്ള സന്ദർശകർക്ക്​ സേവനത്തി​ൻറെ പ്രയോജനം ലഭിക്കാനും വിസ കാലാവധി നീട്ടാനും https://enjazit.com.sa/enjaz/extendexpiredvisa എന്ന ഇ-വിസ സേവന പ്ലാറ്റ്​ഫോമിൽ പ്രവേശിച്ചാൽ മതിയെന്ന്​ സൗദി പ്രസ്​ ഏജൻസി റിപ്പോർട്ട് ചെയ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here