Advertisement

ഇത്തവണയും ഹജ്ജിന് വിദേശത്ത് നിന്നുള്ളവര്‍ക്ക് അനുമതിയില്ല; സൗദിയിലുള്ള 60,000 പേര്‍ക്ക് മാത്രം അനുമതി

June 12, 2021
1 minute Read

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഈ വര്‍ഷവും ഹജ്ജിന് വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് അനുമതിയില്ല. പകരം കഴിഞ്ഞ വര്‍ഷത്തെപ്പോലെ സൗദി അറേബ്യയില്‍ താമസിക്കുന്ന സ്വദേശികള്‍ക്ക് മാത്രമായിരിക്കും ഇത്തവണയും ഹജ്ജ് ചെയ്യാന്‍ അവസരമുണ്ടാവുക.

ആകെ 60,000 പേര്‍ക്ക് ഇത്തവണ ഹജ്ജ് ചെയ്യാന്‍ അനുമതിയുണ്ടാകുമെന്നാണ് സൗദി ഹജ്ജ് – ഉംറ മന്ത്രാലയം അറിയിച്ചിരിക്കുനന്ത്. രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ച 18നും 65നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും അനുമതിയെന്നാണ് റിപ്പോര്‍ട്ട്. സൗദി അറേബ്യയില്‍ താമസിക്കുന്നവര്‍ക്ക് ഹജ്ജ് – ഉംറ മന്ത്രാലയത്തിന്റെ വെബ്‍സൈറ്റ് വഴി ഹജ്ജിനായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനാവും.

Story Highlights: Saudi Arabia announces Hajj policy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top