Advertisement

ഡൽഹിയിൽ മൂന്ന് മാസത്തിനിടെ ഏറ്റവും കുറവ് കൊവിഡ് രോഗികൾ; ഇന്ന് സ്ഥിരീകരിച്ചത് 255 പേർക്ക്; പോസിറ്റിവിറ്റി നിരക്ക് 0.35%

June 13, 2021
0 minutes Read

മൂന്ന് മാസത്തിനിടെ ഡൽഹിയിൽ ഏറ്റവും കുറഞ്ഞ പ്രതിദിന കൊവിഡ് രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 255 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 0.35 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

72,751 സാമ്പിളുകളാണ് പരിശോധിച്ചത്. 23 മരണങ്ങൾ കൂടി സ്ഥിരീകരിച്ചു.

കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനിച്ചു. നാളെ മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഇളവുകൾ അനുവദിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ അറിയിച്ചു. രാവിലെ 10 മുതൽ 8 വരെ കടകളും മാളുകളും തുറക്കാനുള്ള അനുമതിയും നൽകിയിട്ടുണ്ട്. 50 ശതമാനം പേർക്ക് റെസ്‌റ്റൊറന്റുകളില്‍ പ്രവേശിക്കാം. സ്വകാര്യ ഓഫീസുകള്‍ക്ക് പകുതി ജീവനക്കാരുമായി ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പ്രവർത്തിക്കാം.

ഡല്‍ഹി മെട്രോയും സിറ്റി ബസ് സര്‍വീസുകളും പകുതി ആളുകളുമായി സര്‍വീസ് നടത്തും. ഓട്ടോകളിലും ടാക്‌സികളിലും രണ്ടു പേരെ മാത്രം അനുവദിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തിയറ്റര്‍, സ്റ്റേഡിയം, സ്വിമ്മിങ് പൂളുകള്‍, പാര്‍ക്ക്, ജിം, സ്‌പോര്‍ട്‌സ് കോംപ്ലക്‌സുകള്‍ എന്നിവ തുറക്കാന്‍ അനുമതി നൽകിയിട്ടില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top