Advertisement

ഡൽഹി രോഹിണിയിൽ തീപിടുത്തം ; 2 കുട്ടികൾ വെന്തുമരിച്ചു

3 days ago
2 minutes Read
rohini

ഡൽഹിയിലെ രോഹിണി സെക്ടർ 17 ലെ ചേരിയിലുണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികൾ വെന്തുമരിച്ചു. 3 നും 4 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. തീപിടുത്തത്തിൽ 400 ലധികം കുടിലുകൾ കത്തിനശിച്ചതായാണ് പ്രാഥമിക റിപ്പോർട്ടുകൾ. പ്രദേശത്തെ തീ അണയ്ക്കാൻ 20 ഫയർ ടെൻഡറുകളാണ് അഗ്നിശമനസേന സ്ഥലത്ത് വിന്യസിപ്പിച്ചിരിക്കുന്നത്.

രാവിലെ 11:55 ഓടെ യാണ് തീപിടുത്തം ഉണ്ടാകുന്നത്. ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ജനസാന്ദ്രതയുള്ള ഈ പ്രദേശത്ത് തീ വളരെ വേഗത്തിൽ പടരുകയും, ചുരുങ്ങിയ സമയത്തിനുള്ളിൽ നൂറുകണക്കിന് താൽക്കാലിക വീടുകൾ കത്തിനശിക്കുകയുമായിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. കാണാതായ മറ്റുള്ളവർക്കായുള്ള തിരച്ചിൽ തുടരുകയാണ്.

Story Highlights : 2 children killed as massive fire breaks out at slum in Delhi’s Rohini

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top