Advertisement

ധാക്ക പ്രീമിയർ ലീഗ് അമ്പയർമാർക്ക് മർദ്ദനം

June 13, 2021
1 minute Read

ധാക്ക പ്രീമിയർ ലീഗ് മാച്ച് ഒഫീഷ്യലുകൾക്ക് മർദ്ദനം. ബംഗ്ലാദേശിലെ ക്രിര ശിഖയിലേക്ക് പോവുകയായിരുന്ന 8 മാച്ച് ഒഫീഷ്യലുകൾക്കാണ് മർദ്ദനം ഏറ്റത്. പൊലീസും വസ്ത്രക്കച്ചവടക്കാരും തമ്മിൽ നടന്ന ഒരു കലഹത്തിൽ പെട്ടതിനെ തുടർന്നായിരുന്നു മർദ്ദനം. 6 അമ്പയർമാരും രണ്ട് മാച്ച് റഫറിമാരും മർദ്ദനം ഏറ്റവരിൽ പെടുന്നു.

അമ്പയർമാരായ സൈഫുദ്ദീൻ, അബ്ദുല്ല അൽ മോടിൻ, തൻവീർ അഹ്മദ്, ഇമ്രാൻ പർവേസ്, സൊഹ്റാബ് ഹൊസൈൻ, ബറകത്തുല്ല ടർക്കി എന്നിവരും മാച്ച് റഫറിമാരായ ആദിൽ അഹ്മദ്, ദേബ്രദത്ത പോൾ എന്നിവരുമാണ് മർദ്ദനത്തിനിരയായത്. ഇവർ സഞ്ചരിച്ചിരുന്ന കാറും അക്രമികൾ തകർത്തു. പ്രതിഷേധക്കാർ 20 മിനിട്ടോളം ഈ കാർ തടഞ്ഞുനിർത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അതിക്രമത്തിനിരയായ മാച്ച് ഒഫീഷ്യലുകൾ സ്റ്റേഡിയത്തിലെത്തി അര മണിക്കൂർ വൈകി മത്സരം ആരംഭിച്ചു.

അതേസമയം, ധാക്ക പ്രീമിയർ ലീഗിൽ അമ്പയറോട് കയർക്കുകയും സ്റ്റമ്പ് വലിച്ചെറിയുകയും ചെയ്ത സംഭവത്തിൽ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസനെ നാല് മത്സരങ്ങളിൽ നിന്ന് വിലക്കിയിരുന്നു. അപ്പീൽ ചെയ്തിട്ട് വിക്കറ്റ് നൽകാതിരുന്നതിനെ തുടർന്ന് സ്റ്റമ്പ് ചവിട്ടിത്തെറിപ്പിച്ചും അമ്പയറോട് കയർത്തുമാണ് ഷാക്കിബ് വിവാദങ്ങളിൽ ഇടം പിടിച്ചത്. രണ്ട് തവണയാണ് ഷാക്കിബ് ഇത്തരത്തിൽ പ്രതികരിച്ചത്.

Story Highlights: DPL match officials attacked by local workers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top