അഴുക്കുചാല്‍ വൃത്തിയാക്കിയില്ല; കരാറുകാരനെ മാലിന്യത്തില്‍ കുളിപ്പിച്ച് ശിവസേന എംഎല്‍എ

മുംബൈയില്‍ അഴുക്കുചാല്‍ വ്യത്തിയാക്കാത്ത കരാറുകാരനെ മാലിന്യത്തില്‍ കുളിപ്പിച്ച് എംഎല്‍എ. ശിവസേന എംഎല്‍എ ദിലീപ് ലാണ്ടെയും പ്രവര്‍ത്തകരും ചേര്‍ന്നാണ് പ്രാകൃത ശിക്ഷ നടപ്പാക്കിയത്.
കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബൈയില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. അഴുക്കുചാലില്‍ നിന്നും മാലിന്യം റോഡിലേക്ക് ഒഴുകിയതിനെ തുടര്‍ന്നാണ് കുര്‍ള സഞ്ജയ് നഗറില്‍ ശിവസേന എംഎല്‍എ ദിലീപ് ലാണ്ടെയും പ്രവര്‍ത്തകരും ബിഎംസി കരാറുകാരനെ അഴുക്ക് ചാലില്‍ ഇരുത്തി തലയിലൂടെ മാലിന്യം നിക്ഷേപിച്ചത്.
മാലിന്യം റോഡിലേക്ക് ഒഴുകിയെത്തിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രതിഷേധത്തിലായിരുന്നു. സ്ഥലത്തെത്തിയ എംഎല്‍എയും ശിവസേന പ്രവര്‍ത്തകരും കരാറുകാരനെ വിളിച്ച് വരുത്തിയായിരുന്നു മനുഷ്യത്വരഹിതമായ നടപടി. ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ എംഎല്‍എക്കെതിരെ പ്രതിഷേധം ശക്തമായി.
അതേസമയം, മഴമൂലം അഴുക്കുചാലുകള്‍ നിറഞ്ഞ് കവിയുന്നതിന്റെ ബുദ്ധിമുട്ട് ബോധിപ്പിക്കാനായിരുന്നു ഇത്തരം പ്രതിഷേധം എന്നാണ് ശിവസേനയുടെ പ്രതികരണം.
Story Highlights: Shiva sena mla Dileep Lande
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here