കാനഡയില്‍ കൊല്ലപ്പെട്ട മുസ്ലിം കുടുംബത്തിന് ഐക്യദാര്‍ഢ്യം; പ്രതിഷേധം

കാനഡയില്‍ ട്രക്ക് ഇടിച്ചു കൊലപ്പെടുത്തിയ മുസ്ലിം കുടുംബത്തിന് ഐക്യദാര്‍ഢ്യവുമായി ആയിരങ്ങളുടെ പ്രകടനം. കുടുംബം ആക്രമണത്തിന് ഇരയായ സ്ഥലത്തു നിന്ന് ഏഴു കിലോമീറ്റര്‍ ദൂരം ജനങ്ങള്‍ പ്രകടനത്തില്‍ അണിനിരന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് ഇസ്ലാംമത വിശ്വാസികള്‍ ആയതിന്റെ പേരില്‍ ഒരു കുടുംബത്തിലെ നാല് പേരെ ട്രക്ക് ഇടിച്ചു കൊലപ്പെടുത്തിയത്. നടക്കാനിറങ്ങിയ കുടുംബത്തിന് നേരെയായിരുന്നു ആക്രമണം.
അതേസമയം, ആസൂത്രിതമായിട്ടാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിരോധമാണ് ആക്രമണത്തിന് പ്രതിയെ പ്രേരിപ്പിച്ചത്. സംഭവത്തില്‍ 20കാരനായ നതാനിയേല്‍ വെല്‍റ്റ്മാന്‍ എന്ന പ്രതിയെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.
Story Highlights: Thousands March In Support Of Muslim Family Killed In Canada
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here