ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളെ സുഖപ്പെടുത്താനുള്ള ദൗത്യവുമായി കേരളത്തിലെ യുവ യുനാനി ഡോക്ടർ

ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളെ സുഖപ്പെടുത്താനുള്ള ദൗത്യവുമായി കേരളത്തിൽ നിന്നുള്ള യുവ യുനാനി ഡോക്ടർ. കൊണ്ടോട്ടിയിൽ നിന്നുള്ള ഇരുപത്തിമൂന്നുകാരനായ ഡോ. പി.ഇ. മുഹമ്മദ് ഷാഫിയാണ് ഉത്തരേന്ത്യയിലെ ഗ്രാമങ്ങളിൽ സോളോ മെഡിക്കൽ ക്യാമ്പ് നടത്തുന്നത്.
ഗ്രാമവാസികളിൽ പലരും ആദ്യമായാണ് യോഗ്യതയുള്ള ഒരു ഡോക്ടറെ കണ്ടുമുട്ടി എന്നത് പല സന്ദർഭങ്ങളിലൂടെ ഡോ. ഷാഫി മനസിലാക്കി. പലരും ആദ്യമായാണ് രക്തസമ്മർദ്ദം പരിശോധിക്കുന്ന സ്പിഗ്മോമാനോമീറ്റർ പോലും കാണുന്നത്. എന്നാൽ ദില്ലിക്ക് സമീപമുള്ള കാളിന്ദി കുഞ്ചിലെ മറ്റൊരു മെഡിക്കൽ ക്യാമ്പിൽ നിന്ന് ഡോക്ടർ അഭിമുഖീകരിച്ചത് മറ്റൊരു അനുഭവമായിരുന്നു. ഫേസ്‌മാസ്കും കൈയുറകളും ധരിച്ച ഡോക്ടറെ ഗ്രാമവാസികൾ ഭയത്തോടെയാണ് കണ്ടത്.
“രാജ്യമെമ്പാടുമുള്ള പ്രാദേശിക വൈദ്യന്മാരെ കാണാനും അപൂർവ സസ്യങ്ങളെക്കുറിച്ച് അറിയാനും ഞാൻ ആഗ്രഹിക്കുന്നു. വിദൂര ഗ്രാമങ്ങളിൽ 120 മെഡിക്കൽ ക്യാമ്പുകൾ ഞാൻ ആസൂത്രണം ചെയ്തു. ഈ വർഷം ഫെബ്രുവരി 9 മുതൽ, കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പുള്ള രണ്ട് മാസം കൊണ്ട് ഞാൻ ദില്ലി, യുപി, ഹരിയാന, പഞ്ചാബ്, കശ്മീർ എന്നിവിടങ്ങളിൽ 40 ക്യാമ്പുകൾ പൂർത്തിയാക്കി, ”ഷാഫി വ്യക്തമാക്കി.
മൂവായിരത്തിലധികം ആളുകളെ ഈ ക്യാമ്പുകളിലൂടെ അദ്ദേഹം ചികിത്സിച്ചു. മിക്കവരിലും പോഷകാഹാരക്കുറവും സാംക്രമിക രോഗങ്ങളും വ്യാപകമാണെന്ന് അദ്ദേഹം പറഞ്ഞു.
“മൂക്കൊലിപ്പ് ഇല്ലാത്ത ഒരൊറ്റ കുട്ടിയെയും ഞാൻ കണ്ടിട്ടില്ല. പഞ്ചാബിൽ ടൈഫോയ്ഡ് സാധാരണമാണെന്നും ദില്ലിയിൽ ഇൻഫ്ലുവൻസ ഉണ്ടെന്നും ഞാൻ മനസിലാക്കി. പുരാതന മരുന്നുകളുടെ വേരുകളും രോഗനിർണയ രീതികളും കണ്ടെത്തുകയാണ് എന്റെ ലക്ഷ്യം, ”അദ്ദേഹം അറിയിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here