അക്കൗണ്ടുകൾ മരവിപ്പിച്ചു എന്നത് തെറ്റായ വർത്തയെന്ന് അദാനി ഗ്രൂപ്പ്

നാഷണൽ സെക്യൂരിറ്റീസ് ആൻഡ് ഡിപോസിറ്ററി ലിമിറ്റഡ് (എൻഎസ്‌ഡിഎൽ) മൂന്ന് വിദേശ നിക്ഷേപ കമ്പനികളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചുവെന്ന് വ്യക്തമാക്കുന്ന വാർത്ത റിപ്പോർട്ട് “തികച്ചും തെറ്റാണ്” എന്ന് അദാനി ഗ്രൂപ്പ് അവകാശപ്പെട്ടു.
മൂന്ന് വിദേശ ഫണ്ടുകളുടെ അക്കൗണ്ടുകൾ എൻ.എസ്.ഡി.എൽ. മരവിപ്പിച്ചതായി വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു, അതായത് ആൽബുല ഇൻവെസ്റ്റ്മെൻറ് ഫണ്ട്, ക്രെസ്റ്റ ഫണ്ട്, എ.പി.എം.എസ്. ഇൻവെസ്റ്റ്മെൻറ് ഫണ്ട്, ഇവർക്ക് 43,500 കോടി രൂപയുടെ ഓഹരികളാണ് അദാനി ഗ്രൂപ്പിൽ ഉണ്ടായിരുന്നത്.
“ഈ റിപ്പോർട്ടുകൾ തെറ്റാണെന്നും നിക്ഷേപ സമൂഹത്തെ മനഃപൂർവം തെറ്റിദ്ധരിപ്പിക്കാനാണെന്നും, ഇത് ഗ്രൂപ്പിന്റെ സൽപ്പേരിനെയും നിക്ഷേപകർക്ക് സാമ്പത്തിക മൂല്യത്തിന്റെ നികത്താനാവാത്ത നഷ്ടത്തിനും കാരണമാകുന്നുവെന്നും, അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും”, അദാനി ഗ്രൂപ്പ് അറിയിച്ചു.
നാഷണൽ സെക്യൂരിറ്റീസ് ഡിപോസിറ്ററി ലിമിറ്റഡ് (എൻ എസ് ഡി എൽ) മൂന്ന് വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ് പി ഐ) അക്കൗണ്ടുകൾ മരവിപ്പിച്ചതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ജൂൺ 14 ന് രാവിലെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ കനത്ത ഇടിവ് രേഖപ്പെടുത്തിയിരുന്നു.
“ലേഖനത്തിന്റെ ഗൗരവവും ന്യൂനപക്ഷ നിക്ഷേപകരിൽ ഉണ്ടാകുന്ന പ്രതികൂല ഫലവും കണക്കിലെടുത്ത്, മേൽപ്പറഞ്ഞ ഫണ്ടുകളുടെ ഡീമാറ്റ് അക്കൗണ്ടിന്റെ നിലയുമായി ബന്ധപ്പെട്ട് ഞങ്ങൾ രജിസ്ട്രാർ, ട്രാൻസ്ഫർ ഏജന്റ് എന്നിവരോട് അഭ്യർത്ഥിക്കുകയും മുകളിൽ പറഞ്ഞ ഫണ്ടുകളുടെ ഡീമാറ്റ് അക്കൗണ്ടിന് അവരുടെ രേഖാമൂലമുള്ള സ്ഥിരീകരണം നൽകുകയും ചെയ്തു, കമ്പനിയുടെ ഓഹരികൾ മരവിപ്പിച്ചിട്ടില്ല, ”അദാനി ഗ്രൂപ്പ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here