പ്രസവത്തോടെ കുഞ്ഞ് മരിച്ച സംഭവം; ഡോക്ടർക്കെതിരെ ബന്ധുക്കൾ പരാതി നൽകി

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തോടെ കുഞ്ഞ് മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് പരാതി നൽകി. കുന്നിക്കോട് തലവൂർ സ്വദേശി വിനോദ്-ജാൻസി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
പുനലൂർ താലൂക്ക് ആശുപത്രിയിലായിരുന്നു ഗർഭിണിയായിരുന്ന ജാൻസി അഞ്ചാംമാസം മുതൽ ചികിത്സ തേടിയത്. ചികിത്സാ കാലവളവിലും പ്രസവ സമയത്തും കുഞ്ഞിനോ അമ്മയ്‌ക്കോ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളതായി ഗൈനക്കോളജി വിഭാഗം ഡോക്ടർ പറഞ്ഞിരുന്നില്ല. എന്നാൽ പെട്ടന്ന് കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങൾ നേരിട്ടതോടെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. ഡോക്ടറുടെ ചികിത്സാപിഴവാണ് കുഞ്ഞിന്റെ മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഡോക്ടറുടെ പെരുമാറ്റവും മനുഷ്യത്വ രഹിതമാണെന്നും ബന്ധുക്കൾ ആരോഗ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ വിഷയം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ ബന്ധപ്പെട്ട ഡോക്ടർക്കെതിരെ നടപടിയെടുത്തുവെന്നും അന്വേഷണം നടത്തുമെന്നുമാണ് പുനലൂർ താലൂക്ക് ആശുപത്രിയുടെ പ്രതികരണം.
Story Highlights: child death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here