ലോക്ക് ഡൗണില്‍ സഹകരിച്ചതിന് നന്ദി; മൂന്നാം തരംഗം ഒഴിവാക്കാന്‍ ബഹുജന കൂട്ടായ്മ വേണമെന്ന് മുഖ്യമന്ത്രി

ലോക്ക് ഡൗണിനോട് സഹകരിച്ച എല്ലാവരോടും നന്ദി പറയുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാലും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണം. ഡെല്‍റ്റ വൈറസ് കാരണം രോഗം ഭേദമായവരിലും വാക്‌സീന്‍ എടുത്തവരിലും രോഗബാധ ഉണ്ടായേക്കാം. ഇത്തരക്കാരില്‍ കഠിനമായ രോഗലക്ഷണവും മരണസാധ്യതയും കുറവാണ്. വാക്‌സിന്‍ എടുത്തവരും രോഗം ഭേദമായവരും കൊവിഡ് പെരുമാറ്റ ചട്ടം പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിവ്യാപനമുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്തുണ്ട്. മറ്റൊരു ലോക്ക്ഡൗണിലേക്ക് സംസ്ഥാനത്തെ തള്ളിവിടാതിരിക്കാന്‍ ബഹുജന കൂട്ടായ്മ വേണം. കൊവിഡ് ചികിത്സയ്‌ക്കൊപ്പം കൊവിഡ് ഇതര രോഗികള്‍ ചികിത്സയ്ക്ക് വരുന്നുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൊവിഡ് ഇതര രോഗികളെ കൂടുതലായി പരിചരിക്കും. ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ടെലിമെഡിസിന്‍ സംവിധാനം കൂടുതല്‍ വിപുലീകരിക്കും. മൂന്നാം തരംഗത്തെ പറ്റി അതിശയോക്തി കലര്‍ന്ന റിപ്പോര്‍ട്ടുകളില്‍ ഭയപ്പെടേണ്ട. അതിനെ നേരിടാന്‍ സര്‍ക്കാര്‍ ശ്രമം നടത്തുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Story Highlights: lock down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here