Advertisement

പുതിയ ഓഫീസിന് തറക്കല്ലിട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ; ഇളക്കി മാറ്റി കർഷകരുടെ പ്രതിഷേധം

June 14, 2021
1 minute Read

ബി.ജെ.പിയുടെ പുതിയ ഓഫീസ് നിർമ്മിക്കുന്നതിനായി സ്ഥാപിച്ച തറക്കല്ല് ഇളക്കിമാറ്റി കർഷകരുടെ പ്രതിഷേധം. ഹരിയാനയിലെ ജജ്ജറിലാണ് സംഭവം. പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഒ പി ധങ്കർ സ്ഥാപിച്ച തറക്കല്ലാണ് മണിക്കൂറുകൾക്കുള്ളിൽ കർഷകർ ഇളക്കി മാറ്റിയത്.

കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ഒരുകൂട്ടം കർഷകരാണ് ഇതിനു പിന്നിലെന്ന് ബിജെപി ആരോപിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. പ്രതിഷേധക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഹരിയാന ആഭ്യന്തരമന്ത്രി അനിൽ വിജ് അറിയിച്ചു.

ഹരിയാനയിൽ ബിജെപി-ജെജെപി നേതാക്കളുടെ പൊതുപരിപാടികളിൽ കർഷക സംഘടനകളുടെ പ്രതിഷേധം തുടർക്കഥയാണ്. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top