കൊവിഡ് പ്രതിരോധത്തിൽ മാതൃകയായി നായത്തോട് യൂത്ത് കെയർ

അങ്കമാലി നഗരസഭയിലെ നായത്തോട് ഗ്രാമം കൊവിഡ് പോരാട്ടത്തിൽ മാതൃകയാവുകയാണ്. നായത്തോട് യൂത്ത് കെയറിന്റെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾ ജനമഹൃദയങ്ങൾ കീഴടക്കുകയാണ്.
നായത്തോട് ഡിവൈൻ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ ടെലി മെഡിസിൻ സൗകര്യവും മരുന്ന് വിതരണവും യൂത്ത് കെയർ നടത്തി. കൊവിഡ് ടെസ്റ്റ്, വാക്‌സിനേഷൻ, സൗജന്യ വാഹനസൗകര്യം എന്നിവയൊരുക്കി കൊവിഡ് പോരാട്ടത്തിൽ ജനങ്ങൾക്കൊപ്പം ചേർന്ന് നിന്നു. പ്രദേശത്തെ പൊതുസ്ഥലങ്ങളിലും, ജനങ്ങളുടെ ആവശ്യാനുസരണം വീടുക ളിലും അണു നശീനികരണം നടത്തി. നിർധനരായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണവും കിറ്റു വിതരണം ചെയ്തു. പ്രദേശത്തെ മുഴുവൻ ഭവനങ്ങളിലും പലവ്യഞ്ചന കിറ്റുകൾ വിതരണം ചെയ്തു.
ബിരിയാണി ചലഞ്ചിലൂടെയും, പൊരിച്ച കോഴി ചപ്പാത്തി ചലഞ്ചിലുടെയും സമാഹരിച്ച 54,325 രൂപ മഹാകവി ജീ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കന്റെറി സ്‌ക്കൂളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പത്തോളം കുട്ടികൾക്കായി വിനിയോഗിച്ചു. ആദ്യഘട്ടം 4 വിദ്യാർത്ഥികൾക്കാണ് സ്മാർട്ട് ഫോണുകൾ നൽകിയത്. സ്‌ക്കൂൾ പ്രധാന അധ്യാപിക എമിലി ടീച്ചർക്ക് അങ്കമാലി എംഎൽഎ ശ്രീ, റോജി എം.ജോൺ ഫോൺ നൽകി വിതരണോദ്ഘാടനം നിർവഹിച്ചു.
യൂത്ത് കെയർ കോഡിനേറ്റർ ബിജു പൂവേലി അധ്യക്ഷനായി കൗൺസിലറും രക്ഷാധികാരിയുമായ അഡ്വ. ഷിയോ പോൾ മുഖ്യ പ്രഭാഷണവും, ജോ: കൺവീനർ ജോൺസൻ മൽപ്പാൻ സ്വാഗതവും,നഗരസഭാ ചെയർമാൻ ശ്രീ, റെജി മാത്യു, വിദ്യാഭ്യാസ സ്റ്റാൻഡിംങ് കമ്മറ്റി ചെയർമാൻ ശ്രീ മാത്യു തോമസ് ജിത ഷിജോയ്, കൺവീനർ ജിതിൻ ഡേവീസ്, കെജി ജോർജ്, കെഎസ് ഷാജി, ആന്റു മാവേലി, കെവി ബേബി ശ്രിമതി,മേരി വർഗിസ്, എ.വി ഷിബു, ബിജു പുപ്പത്ത്, കെ.ആർസുബ്രൻ, എംഎ സുലോചന എന്നിവർ പ്രസംഗിക്കുകയും ചെയ്തു. ഷിജോ പോൾ, ജോബിൻ ജോർജ്, മാൻസിസെബി, പ്രദീപ് ജോസ് ,പിയു സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.
Story Highlights: nayathod youth care joins covid fight
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here