മൂന്ന് മാസത്തിന് ശേഷം ഇതാദ്യം; ധാരാവിയിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തില്ല

മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് മുംബൈയിലെ ചേരിയായ ധാരാവിയിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യാതെ കടന്ന് പോകുന്നത്.
ധാരാവിയിൽ മൊത്തത്തിൽ 6861 പേർക്കാണ് രോഗം ബാധിച്ചിരുന്നത്. ഇപ്പോൾ നിലവിൽ 13 പേര് മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇതിൽ 7 പേര് ആശുപത്രിയിലും 6 പേർ വീട്ടിലുമാണ് ചികിത്സയിലുള്ളത്.
കഴിഞ്ഞ വർഷം ഏപ്രിൽ ഒന്നിനാണ് ഇവിടെ ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്യുന്നത്. രണ്ടര ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ധാരാവിയിൽ 6.5 ലക്ഷത്തോളം ആളുകൾ താമസിക്കുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here