പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ച സംഭവം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ സംസ്ഥാന വ്യാപകമായി പട്ടയഭൂമിയിലെ മരങ്ങള്‍ മുറിച്ചതിനെ കുറിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സികള്‍ അന്വേഷിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നാണ് ഹര്‍ജിയിലെ പ്രധാന ആരോപണം.
ഡല്‍ഹി മലയാളിയും ബിജെപി പ്രവര്‍ത്തകനുമായ പി. പുരുഷോത്തമനാണ് ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ ഉത്തരവിന്റെ മറവില്‍ നൂറുകോടിയുടെ വനം കൊള്ളയാണ് നടന്നിരിക്കുന്നത്. മുറിച്ച തടികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് കടത്താനും സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ആവശ്യമാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജിയില്‍ തീരുമാനമെടുക്കും വരെ വനംവകുപ്പ് നടത്തുന്ന അന്വേഷണം നിര്‍ത്തിവയ്ക്കാന്‍ ഉത്തരവിടണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ട്.
Story Highlights: high court of kerala, cbi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here