വൃക്ക രോഗത്തിനൊപ്പം കൊവിഡും; അതിജീവിക്കാൻ സന്മനസുകളുടെ സഹായം തേടി യുവാവ്

ആർദ്ര ഹൃദയങ്ങളുടെ കരുണ കാത്ത് ഗോകുൽ എന്ന ചെറുപ്പക്കാരൻ. വൃക്ക രോഗത്തിൻറെ ചികിത്സക്കിടെ കൊവിഡ് കൂടി ബാധിച്ചതോടെ ഗുരുതരാവസ്ഥയിലാണ് ഈ 29 കാരൻ. പങ്ങട മുണ്ട്യ്ക്കൽ ആർ ഗോകുലാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെൻറിലേറ്ററിൽ ചികിത്സയിൽ കഴിയുന്നത്.
2013ൽ കിഡ്‌നി രോഗത്തെ തുടർന്ന് ഗോകുലിൻറെ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടന്നിരുന്നു. തുടർന്ന് പഠനം പൂത്തിയാക്കി പുറ്റടിയിൽ സ്വകാര്യ കോളജിൽ ലൈബ്രറിയൻ ആയി ജോലി ചെയ്യുകയായിരുന്നു. എന്നാൽ 2020ൽ വീണ്ടും വൃക്ക രോഗം ഗോകുലിനെ പിടികൂടി. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ചികിത്സ നടക്കുന്നതിനിടെയാണ് ഇരട്ടി പ്രഹരമായി കൊവിഡ് ബാധിക്കുന്നത്. ഇതോടെ നില കൂടുതൽ ഗുരുതരമായി.
ശ്വാസകോശത്തെയും രോഗം ബാധിച്ചു. വെൻറിലേറ്ററിൻറെ സഹായം വേണ്ടി വന്നതോടെ ചികിത്സ ചെലവിനായി വലിയ തുകയാണ് ദിനവും ഗോകുലിൻറെ കുടുംബത്തിന് കണ്ടെത്തേണ്ടി വരുന്നത്. സുഹൃത്തുക്കളും സുമനസ്സുകളും ചേർന്നുള്ള ചികിത്സാ ചെലവിനുള്ള തുക കണ്ടെത്താനുള്ള ശ്രമങ്ങളിലാണ്.
ഭാര്യയും സഹോദരൻ രാഹുലും അമ്മയും അടങ്ങുന്നതാണ് ഗോകുലിൻറെ കുടുംബം. രണ്ടാഴ്ച മുമ്പായിരുന്നു ഗോകുലിൻറെ ഭാര്യ തങ്ങളുടെ കുഞ്ഞിന് ജന്മം നൽകിയത്. തൻറെ കുഞ്ഞിനെ ഒരു നോക്ക് കാണാൻ പോലും ഗോകുലിന് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഗോകുലിൻറെ അതിജീവനത്തിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് കുടുംബം.
സഹായിക്കാൻ താൽപര്യമുള്ളവർ ബന്ധപ്പെടേണ്ടത്
ഗോകുൽ ആർ.
അക്കൗണ്ട് നമ്പർ- 99980100181705
ഫെഡറൽ ബാങ്ക്, പാമ്പാടി.
ഐഎഫ്എസ്സി കോഡ്- FDRL0001118
ഗൂഗിൾ പേ- ഗോകുൽ ആർ- 8907651949.
സഹോദരൻ രാഹുലിന്റെ ഫോൺ – 9961617742
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here